മതേതര നിയമങ്ങള്‍ ലംഘിക്കുന്നു; സ്‌കൂളുകളില്‍ പര്‍ദ ധരിക്കുന്നത് നിരോധിക്കുമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി

ഫ്രാന്‍സ് വിദ്യാഭ്യാസത്തിലെ മതേതര നിയമങ്ങള്‍ ലംഘിക്കുന്നു എന്നാരോപിച്ച് മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ പര്‍ദ ധരിക്കുന്നത് നിരോധിക്കുമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി. സെപ്റ്റംബര്‍ 4 ന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ദേശീയ തലത്തില്‍ സ്‌കൂള്‍ മേധാവികള്‍ക്ക് ഇതുസംബന്ധിച്ച വ്യക്തമായ നിയമങ്ങള്‍ നല്‍കുമെന്നും മന്ത്രി ഗബ്രിയേല്‍ അട്ടല്‍ വ്യക്തമാക്കി .

also read:കേരളത്തിലാദ്യമായി ബിസ്ക്കറ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

ഫ്രഞ്ച് സ്‌കൂളുകളില്‍, പർദ്ദ ധരിക്കുന്നത് സംബന്ധിച്ച് മാസങ്ങളായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. വലതുപക്ഷവും തീവ്ര വലതുപക്ഷവും നിരോധനത്തിനായി പ്രേരിപ്പിച്ചിരുന്നു. എന്നാൽ ഇത് പൗര സ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണെന്നു ഇടതുപക്ഷം വാദിച്ചു.

നിങ്ങള്‍ ഒരു ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയാന്‍ കഴിയരുതെന്നാണ് മന്ത്രി പറഞ്ഞത്. 2004 മാര്‍ച്ചിലെ ഒരു നിയമത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മതപരമായ ബന്ധം പ്രകടിപ്പിക്കുന്ന അടയാളങ്ങളോ വസ്ത്രങ്ങളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. വലിയ കുരിശുകള്‍, ഇസ്ലാമിക ശിരോവസ്ത്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

also read:മലയാളത്തിന്റെ കഥകൾ പറയുന്ന എന്റെ ആ സിനിമകൾ ഉണ്ടായത് ടൂറിസംമേഖലയുടെ വളർച്ചയിലൂടെ: ഫഹദ് ഫാസിൽ

ശിരോവസ്ത്രത്തില്‍ നിന്ന് വ്യത്യസ്തമായി, പർദ്ദകൾ ധരിക്കുന്നതിന് ഇതുവരെ നിരോധനം നേരിട്ടിരുന്നില്ല.എന്നാൽ കഴിഞ്ഞ വര്‍ഷം നവംബറില്‍ വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മതപരമായ ബന്ധം പരസ്യമായി പ്രകടിപ്പിക്കുന്ന രീതിയില്‍ ധരിക്കുകയാണെങ്കില്‍ അതിനെയും നിരോധിക്കാവുന്ന വസ്ത്രങ്ങളില്‍ ഉള്‍പ്പെടുത്തി.വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here