ഗ്രീസ്മാന്‍ ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോള്‍ അവസാനിപ്പിച്ച് താരം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് സൂപ്പര്‍താരം അന്റോയിന്‍ ഗ്രീസ്മാന്‍. ഹൃദയം നിറയെ ഓര്‍മ്മകളുമായാണ് കളിജീവിതം അവസാനിപ്പിക്കുന്നതെന്ന് ഗ്രീസ്മാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ALSO READ:‘സലിം കുമാറിന്റെ മകന്‍ മരപ്പാഴ്’; ഫെയ്‌സ്ബുക്ക് കമന്റിന് ചുട്ടമറുപടി കൊടുത്ത് ചന്തു

2018ല്‍ ഫ്രാന്‍സിന് ലോകകിരീടം ചൂടാനായതും 2022ല്‍ ഫ്രാന്‍സിനെ ഫൈനല്‍ വരെ എത്തിച്ചതിലും ഗ്രീസ്മാന് നിര്‍ണായക പങ്കാണുള്ളത്. ഫ്രാന്‍സിനൊപ്പം 2021ലെ യുവേഫ നേഷന്‍സ് ലീഗ് കിരീടവും ഗ്രീസ്മാന്‍ സ്വന്തമാക്കി. 2016ലെ യൂറോകപ്പില്‍ ഫ്രാന്‍സിനെ ഫൈനല്‍ വരെ എത്തിച്ചതും ഗ്രീസ്മാനായിരുന്നു. ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുത്തതും ഗ്രീസ്മാനെയായിരുന്നു.

ALSO READ:അപകടകരമായ ലിങ്കുകൾ വരുന്നോ? ; പരിഹാരം കാണാൻ ഒരുങ്ങി വാട്സ്ആപ്പ്

അണ്ടര്‍-19, അണ്ടര്‍-20, അണ്ടര്‍-21 തലങ്ങളില്‍ ഫ്രാന്‍സിനായി കളിച്ച ഗ്രീസ്മാന്‍, 2014 മാര്‍ച്ച് അഞ്ചിന് നെതര്‍ലാന്‍ഡിനെതിരായ സൗഹൃദ മത്സരത്തിലൂടെയാണ് സീനിയര്‍ ടീമിലെത്തിയത്. 137 മത്സരങ്ങളില്‍ ഫ്രാന്‍സിനായി ബൂട്ടണിഞ്ഞ താരം 44 ഗോളുകള്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News