
കൈരളി ന്യൂസ് ഇംമ്പാക്ട് കൊല്ലത്ത് കെ എം എം എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മെക്കാ വഹാബിനെ മുസ്ലീം ലീഗിന്റെ പ്രാഥമിക അംഗ്വത്വത്തിൽ നിന്ന് സസ്പന്റ് ചെയ്തു. ഇല്ലാത്ത തസ്തികയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് കൊല്ലത്ത് ലീഗ് നേതാവ് അബ്ദുൾ വഹാബ് ലക്ഷങ്ങൾ കൈപറ്റുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസായിരുന്നു പുറത്തുവിട്ടത്.
ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് കൊല്ലം ജില്ലയിലെ കുന്നത്തൂർ മണ്ഡലത്തിലെ ശൂരനാട് തെക്ക് പഞ്ചായത്തിലെ അബ്ദുൽ വഹാബിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായിട്ടാണ് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിൽ നിന്ന് അറിയിച്ചത്.
കെ എം എൽ എല്ലിൽ എച്ച് ആർ വകുപ്പിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് നിയമനം നൽകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. കൊല്ലം ചവറ വെറ്റ മുക്ക് സ്വദേശി താജുദ്ദീന്റെ പക്കൽ നിന്നാണ് മെക്കാ വഹാബ് പണം തട്ടിയെടുത്തത്.
പണം നഷ്ടമായതിന്റ ആഘാതത്തിൽ താജുദ്ദീൻ ശരീരം തളർന്നു കിടപ്പിലാണ്. നിലവിൽ വഞ്ചനാ കുറ്റം ചുമത്തി ചവറ പൊലീസ് കേസെടുത്തെങ്കിലും മെക്കാ വഹാബിനെ അറസ്റ്റ് ചെയ്തിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

