
കെടിഡിസിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്.
മുസ്ലിം ലീഗ് കൈപ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറി കെ എം ഷാനീറിനെതിരെയാണ് മതിലകം പൊലീസ് കേസെടുത്തത്. പനങ്ങാട് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ പരാതിയിലാണ് കേസ്.
Also read: ഇടുക്കി ബോഡിമെട്ടിന് സമീപം വാഹനാപകടം; രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
മുഹമ്മദ് ഇബ്രാഹിമിന്റെ മകന് ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. കഴിഞ്ഞവർഷം ജൂൺ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിനുള്ളിൽ പല ദിവസങ്ങളിലായി പണമായി 14 ലക്ഷവും, പരാതിക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിന്നും ചെക്ക് മുഖേനെ 5 ലക്ഷവും ആണ് കൈപ്പറ്റിയത്. പ്രതി കെ. എം ഷാനിർ നിലവിൽ ഒളിവിലാണ്.
Fraud by promising job; Case filed against Muslim League leader

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here