ലീ​ഗിന്റെ വയനാട് ഭൂമി തട്ടിപ്പ്: വീട് വെയ്ക്കാൻ ഭൂമി വാങ്ങിയത് നാലിരട്ടി വിലയ്ക്ക്

Fraud in purchasing land to build houses for Mundakai disaster victims

മുണ്ടക്കൈ ദുരന്തബാധിതർക്ക് വീട് നിർമ്മിക്കുവാൻ ഭൂമി വാങ്ങിയതിൽ തട്ടിപ്പ്. മുസ്ലിം ലീഗ് വീട് വെയ്ക്കാൻ ഭൂമി വാങ്ങിയത് നാലിരട്ടി വിലയ്ക്ക്. വീട് നിർമ്മിക്കാൻ മുസ്ലിം ലീഗ് സെന്റിന് 1.2 ലക്ഷം രൂപ നൽകി. 22,9 5 6 രൂപ വിലയുള്ള ഭൂമിയാണ് 1.2 ലക്ഷത്തിന് വാങ്ങിയത്. കല്ലങ്കോടൻ മൊയ്തുവിന്റെ മൂന്നേക്കർ ഭൂമിയാണ് സെന്റിന് വാങ്ങി 1.2 ലക്ഷം രൂപ നിരക്കിൽ വാങ്ങിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധവും വീട് നിർമ്മാണ സമിതി അംഗവുമാണ് കല്ലങ്കോട് മൊയ്തു.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് മൊയ്തുവടക്കം അഞ്ചുപേരിൽ നിന്നാണ് ഭൂമി വാങ്ങിയത്. വി പി.ശംലയിൽ നിന്ന് സെന്റിന് 1.16 ലക്ഷം രൂപ വിലയ്ക്കും വി പി സജിനയിൽ നിന്ന് 1.05 ലക്ഷം രൂപയ്ക്കുമാണ് ഭൂമി വാങ്ങിയത്. കണ്ടിലേരി ഷംജീത്തിൽ നിന്ന് 1.14ലക്ഷം രൂപയ്ക്കും സുനിൽകുമാറിൽ നിന്ന് 98000 രൂപയ്ക്കും ലീ​ഗ് ഭൂമി വാങ്ങി. ഈ രീതിയിലാണ് കൽപ്പറ്റ സബ് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ഉള്ളത്.

ALSO READ – കോഴിക്കോട് ബിജെപിയിൽ ഗ്രൂപ്പ് തർക്കം രൂക്ഷം: കോർപ്പറേഷൻ മാർച്ച് ബഹിഷ്കരിച്ച് ബിജെപി കൗൺസിലർമാർ

മൊയ്തു ലീഗിന് നൽകിയ ഭൂമിയുടെ റീസർവേ നമ്പർ 166 ആണ്. ഇതേ സർവേ നമ്പറിൽ 2024 മെയ് 22 ന് നടന്ന രജിസ്ട്രേഷനിൽ വില 22,956 രൂപയാണ്. മൊയ്തുവിന്റെ മൂന്നേക്കറിന് മാത്രം യഥാർത്ഥ വിലയേക്കാൾ 2.98 കോടി രൂപ അധികം നൽകിയിട്ടുണ്ട്.
റീസർവേ നമ്പർ 177 ഉൾപ്പെട്ട നാല് സെൻറ് ഭൂമി അറുപതിനായിരം രൂപയ്ക്ക് കഴിഞ്ഞ മാർച്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെന്റിന് 15000 രൂപ മാത്രമാണ് വിലയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News