
ഡിസിസി ഓഫീസ് നിർമ്മാണത്തിലും പണം തട്ടിയെന്ന് ആരോപണം. നേതാക്കൾ ലക്ഷങ്ങൾ തട്ടിയെടുതെന്നാണ് പരാതി. കോഴിക്കോട് ഡിസിസി ഓഫീസ് നിർമ്മാണത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നെന്ന് കെപിസിസി നേതൃത്വത്തിന് പരാതി ലഭിച്ചതായി വിവരം. കോഴിക്കോട് നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിയും രണ്ട് ഡിസിസി ഭാരവാഹികളും ചേർന്ന് ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. കെപിസിസി നേതൃത്വത്തിന് കൈമാറിയ പരാതിയുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.
Also read: ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ; നടപടി ഫെഫ്കയുടേത്
ഡിസിസി ഓഫീസ് നിർമ്മാണ ഫണ്ട് വക മാറ്റിയ മൂന്നുപേർ ചേർന്ന് ആഡംബര വാഹനങ്ങൾ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. കെപിസിസി അധ്യക്ഷനെ മറയാക്കി ജനറൽ സെക്രട്ടറി തിരിമറി നടത്തിയെന്നാണ് ആരോപണം. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലും ഫണ്ട് തിരിമറി നടത്തിയെന്നും ആരോപണം. ക്രമക്കേട് നടത്തിയവർക്കെതിരെ കെപിസിസി നടപടിയെടുത്തില്ലെങ്കിൽ എഐസിസിക്കും പരാതി നൽകുമെന്ന് കെ സുധാകരന് നൽകിയ പരാതിയിൽ പറയുന്നു.
ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം നേരത്തെ വിവാദമായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ തള്ളിക്കയറുന്ന ദൃശ്യങ്ങളാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് സാമ്പത്തിക തിരിമറിയും പുറത്തുവരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here