ശത്രുദോഷം മാറാൻ മന്ത്രവാദം, പ്രവാസിയിൽ നിന്ന് തട്ടിയത് മൂന്നര ലക്ഷം രൂപ; വ്യാജ സിദ്ധന്റെ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് സിസിടിവി

fake priest

മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. തൃശൂർ ചേർപ്പ് കോടന്നൂർ സ്വദേശി റാഫി(51)യാണ് തട്ടിപ്പുകേസിൽ അറസ്റ്റിലായത്. തിരിനാഗലക്കുട സ്വദേശിയായ ഒരു പ്രവാസിയിൽ നിന്ന് മാത്രം മൂന്നര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. രോഗമുള്ളവരെ കണ്ടെത്തി വീടിനും, വസ്തുവിനും ബാധിച്ച ദോഷങ്ങളാണ് രോഗത്തിന് കാരണമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചാണ് ഇയാൾ യത്തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് റാഫിയുടെ കള്ളി പുറത്തുകൊണ്ടുവന്നത്.

Also Read; ടാറ്റയുടെ മധുരപ്രതികാരം ! അന്ന് ബിസിനസ് ചെയ്യാന്‍ അറിയില്ലെന്ന് ഫോര്‍ഡിന്റെ ചെയര്‍മാന്‍ അപമാനിച്ചു, പിന്നീട് ഫോര്‍ഡ് കടക്കെണിയിലായപ്പോള്‍ സഹായിയായത് ഇതേ രത്തന്‍ ടാറ്റ

ഉടമകളറിയാതെ അവരുടെ വീട്ടുപറമ്പിൽ ഏലസുകൾ, നാഗരൂപങ്ങൾ, വിഗ്രഹങ്ങൾ എന്നിവ കുഴിച്ചിട്ടശേഷം പിന്നീട് ഇയാൾ തന്നെ ‘ദിവ്യദൃഷ്ടി’യാണെന്ന് പറഞ്ഞ് ഇത് കണ്ടെത്തും. ഇവ ശത്രുക്കൾ കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങൾക്ക്‌ കാരണമാകുമെന്നും വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും.ഇങ്ങനെ കിട്ടുന്ന ഏലസുകളും, തകിടുകളും നശിപ്പിക്കാൻ പ്രത്യേക പ്രാർഥനകൾ നടത്തണമെന്ന് പറഞ്ഞ് ബൈബിൾവചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവുമൊക്കെ വെച്ചാണ് തട്ടിപ്പിനുള്ള രംഗങ്ങൾ ഒരുക്കിയിരുന്നത്.

ഇയാൾ കബളിപ്പിച്ച പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്ത് ആറ്‌ ഏലസുകൾ കണ്ടെത്തി. ഇയാൾ പോയശേഷം സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ റാഫിയുടെ സഹായി തന്നെ പോക്കറ്റിൽനിന്ന് ഏലസുകൾ കുഴിയിലിട്ട് മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. ഇവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് വ്യാജസിദ്ധനെ തന്ത്രത്തിൽ പിടികൂടുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ റാഫി തട്ടിപ്പ് സമ്മതിക്കുകയും ചെയ്തു. റാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Also Read; മുംബൈ ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ടാറ്റ താജിലെത്തി; പിന്നാലെ ആ വമ്പന്‍ പ്രഖ്യാപനവും

പല സ്ഥലങ്ങളിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. കെ.ജി. സുരേഷ് പറഞ്ഞു. എസ്.ഐ. സി.എം. ക്ലീറ്റസ്, സുധാകരൻ, സീനിയർ സി.പി.ഒ. മാരായ എൻ.എൽ. ജെബിൻ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, രാഹുൽ അമ്പാടൻ, സോണി സേവ്യർ, സൈബർസെൽ സി.പി.ഒ. സനൂപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News