പൊതു​ഗതാ​ഗതം ഉപയോ​ഗിക്കുന്ന പ്രവാസിയാണോ? എങ്കിൽ ഇത് മിസ്സാക്കേണ്ട; മസ്‌കറ്റിലും സലാലയിലും ഇതാ ഒരു ഓഫർ

free bus in travel in gulf

ലോക പൊതുഗതാഗത ദിനത്തോട് അനുബന്ധിച്ച് മസ്‌കറ്റിലും സലാലയിലും ബസ് യാത്രകൾ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് മവാസലാത്ത് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഏപ്രിൽ 17-ാം തീയതി വെള്ളിയാഴ്ചയാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്കായി ഈ പ്രത്യേക ഓഫർ ലഭ്യമാകുന്നത്.

പരിസ്ഥിതി സൗഹൃദമായ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും സ്വന്തം വാഹനങ്ങൾ ഒഴിവാക്കി ബസ് ഗതാഗതത്തിന്റെ പ്രയോജനം തിരിച്ചറിയുന്നതിനും യാത്രക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ​മസ്‌കറ്റ്, സലാല എന്നീ നഗരങ്ങൾക്ക് ഉള്ളിലുള്ള സർവീസുകൾക്ക് മാത്രമായാണ് ഈ സൗജന്യ യാത്രകൾ.

Also read: നിങ്ങൾ പ്രവാസിയാണോ? തിരിച്ചറിയൽ രേഖകളും ഔദ്യോഗിക ഡോക്യുമെന്റുകളും ജാഗ്രതയോടെ ഉപയോഗിക്കണം: ദുബായ് ജിഡിആർഎഫ്‍എ

നഗരത്തിലെ തിരക്കുകൾ ഒഴിവാക്കി തികച്ചും വ്യത്യസ്തമായ ഒരു യാത്രാനുഭവം സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്നു അധികൃതർ അറിയിച്ചു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും മവാസലാത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുകയോ 1551 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News