സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം; മന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്യും

സംസ്ഥാനത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് ഇന്ന് തുടക്കമാകും. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജിആർ അനിൽ തിരുവനന്തപുരത്ത് നിർവഹിക്കും. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റ് ലഭിക്കും.

Also Read: തിരുവനന്തപുരത്ത് വെള്ളമെത്തി; നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും രാവിലെയോടെ ജലവിതരണം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് അധികൃതർ

14 ഇന സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കിറ്റ് തയ്യാറാക്കിയത്. റേഷൻ കടകൾ വ‍ഴിയായിരിക്കും കിറ്റുകളുടെ വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News