
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഗവ. കമ്മ്യൂണിറ്റി കോളേജില്‍ നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷന്റെ (എൻ ടി ടി എഫ് ) സഹകരണത്തോടെ ആരംഭിക്കുന്ന പ്രിസിഷൻ മെഷീനിസ്റ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം (Certificate Programme in Precision Machinist) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് പൂര്‍ണമായും സൗജന്യമാണ്.
എസ്.എസ്.എല്‍.സി / പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2026 ഏപ്രില്‍ 1ന് 17 വയസ് പൂര്‍ത്തിയായതും 23 വയസ് കവിയാത്തതുമായവര്‍ക്കുമാണ് അപേക്ഷിക്കാനാവുക. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടിക ജാതിക്കാര്‍ക്കും 10 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം സീറ്റുകള്‍ മറ്റു വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്.
ALSO READ: കോൺഗ്രസിന്റേത് സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നുകാണിക്കാത്ത നയം: പിണറായി വിജയൻ
പ്രവേശന പരീക്ഷയും സ്പോട് രജിസ്ട്രേഷനും ജൂൺ ആറിന് നടക്കും. രാവിലെ 11 മണിക്ക് തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ്സിന് സമീപമുള്ള അംബേദ്കർ ഭവനിലും പാലക്കാട് വിക്ടോറിയ കോളേജിലും തലശ്ശേരി പാലയാട് അസാപ് – എൻ ടി ടി എഫ് ക്യാമ്പസിലുമായാണ് പ്രവേശന പരീക്ഷയും സ്പോട് രജിസ്ട്രേഷനും നടക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റിനാവശ്യമായ സഹായവും നല്‍കുന്നതാണ്. അപേക്ഷാ ഫോമും പ്രോസ്പെക്ടസും എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നിന്നും തലശ്ശേരി എൻ ടി ടി എഫ് കേന്ദ്രത്തിൽ നിന്നും ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

