
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപമുള്ള നിസാ സെന്റര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പരിശീലനകേന്ദ്രത്തില്‍, ജൂലൈയില്‍ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷാപരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂണ്‍ 25 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.
ഉദ്യോഗാര്‍ഥികള്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട 18 വയസ് തികഞ്ഞവരും എസ്എസ്എല്‍സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. വ്യക്തിഗത വിവരങ്ങള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം പരിശീലനകേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 8157869282, 8075989415, 9495093930, 0477-2252869.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അഭിമുഖം ജൂണ്‍ 27-ന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here