സൗജന്യ യോഗ പരിശീലനവുമായി അങ്കമാലി എല്‍എഫ് സൗരഭ്യ

അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി മുന്നൂര്‍പ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന യോഗ, ആയുര്‍വേദം, പ്രകൃതി ചികിത്സാകേന്ദ്രം, എല്‍എഫ് സൗരഭ്യയില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ യോഗ പരിശീലന വാരം സംഘടിപ്പിച്ചു. അധ്യാപകര്‍, മുതിര്‍ന്ന പൗരന്മാര്‍, കറുകുറ്റി പഞ്ചായത്ത് നിവാസികള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, ജനറല്‍ ഗ്രൂപ്പ്, ആശുപതി ജീവനക്കാര്‍ എന്നിവര്‍ക്കാണ്് പരിശീലനം നല്‍കിയത്.

ALSO READ: കൊല്ലത്ത് കെഎസ്‌യു പ്രതിഷേധത്തിൽ പൊലീസിന് നേരെ ആക്രമണം

സൗജന്യ യോഗ പരിശീലന വാരത്തിന് യോഗയില്‍ പ്രഗത്ഭരായവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും സൗജന്യ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ഫാദര്‍ തോമസ് വൈക്കത്തുപറമ്പില്‍ അറിയിച്ചു. യോഗ, ആയുര്‍വേദം, പ്രകൃതിചികിത്സ എന്നീ മൂന്നു മേഖലകളില്‍ ആയിരിക്കും പരിശീലനം നല്‍കുക. പങ്കെടുക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 95446 61717

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News