
തുടർച്ചയായ രണ്ടാം തവണയും ഫ്രഞ്ച് ഓപ്പൺ കിരീടം കാർലോസ് അൽകാരസിന്. ടെന്നീസ് ലോകം ഈയടുത്ത് കണ്ട ഉജ്വലമായ ക്ലാസിക് ഫൈനലിൽ യാഗ്നിക് സിന്നറിനെ തോൽപ്പിച്ചാണ് സ്പാനിഷ് സൂപ്പർ താരം ചാമ്പ്യനായത്. ആദ്യ രണ്ട് സെറ്റുകൾ കൈവിട്ട ശേഷമാണ് അൽകാറസ് വിജയം തിരിച്ചു പിടിച്ചത്. സ്കോർ: 4-6, 6-7, 6-4, 7-6, 7-6.
അൽകാരസിന്‍റെ അഞ്ചാ ഗ്രാൻസ്ലാം കിരീട നേട്ടമാണിത്. അഞ്ച് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണിത്.
ALSO READ: പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിന് പതറി; യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി പോർച്ചുഗൽ
2022-ൽ യുഎസ് ഓപ്പണും 2023,24 വർഷങ്ങളിൽ വിംബിൾഡണും കഴിഞ്ഞവർഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടർച്ചയായ അഞ്ചാംമത്സരത്തിലാണ് അൽക്കരാസ് സിന്നറിനെതിരേ വിജയം നേടുന്നത്. ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ തുടരെ 20 വിജയങ്ങളുമായാണ് സിന്നർ ഫൈനലിൽ കടന്നത്. യുഎസ് ഓപ്പണും ഓസ്‌ട്രേലിയൻ ഓപ്പണും സ്വന്തമാക്കിയാണ് ഫ്രഞ്ച് ഓപ്പണിൽ കളിക്കാനെത്തിയത്. എന്നാൽ അൽക്കരാസിന് മുന്നിൽ വീണ്ടും സിന്നറിന് അടിതെറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

