വെജിറ്റേറിയന്‍ ഹോട്ടലില്‍ ഫ്രൈഡ് ചിക്കന്‍ കഴിക്കുന്ന വീഡിയോ വൈറല്‍; ലണ്ടനില്‍ പ്രതിഷേധം

iskcon-fried-chicken-london

ലണ്ടനിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് (ഇസ്‌കോണ്‍) ഗോവിന്ദ റസ്റ്റോറന്റില്‍ ഒരാള്‍ ഫ്രൈഡ് ചിക്കന്‍ കഴിക്കുന്ന വീഡിയോ വൈറലാകുന്നു. വെജിറ്റേറിയന്‍ ഹോട്ടലായ ഗോവിന്ദ റസ്റ്റോറന്റില്‍ ഫ്രൈഡ് ചിക്കന്‍ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍, ആഫ്രോ- ബ്രിട്ടീഷ് വംശജനായ യുവാവ് ഇസ്‌കോണ്‍ ആസ്ഥാനമായുള്ള പ്രശസ്തമായ വെജിറ്റേറിയന്‍ റസ്റ്റോറന്റായ ഗോവിന്ദയില്‍ എത്തുകയും മാംസാഹാരം ലഭ്യമാണോയെന്ന് ജീവനക്കാരോട് ചോദിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. എന്നാല്‍ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ ലഭ്യമല്ലെന്ന് ജീവനക്കാര്‍ അറിയിച്ചപ്പോള്‍, അയാള്‍ കൈവശമുണ്ടായിരുന്ന കെ എഫ് സി ചിക്കന്‍ ബക്കറ്റ് എടുത്ത് റസ്റ്റോറന്റിനുള്ളില്‍ വെച്ച് കഴിക്കാന്‍ തുടങ്ങി.

Read Also: രണ്ട് പതിറ്റാണ്ട് കോമയിൽ: ഒടുവിൽ മരണത്തിന് കീഴടങ്ങി സൗദിയിലെ ‘ഉറങ്ങുന്ന രാജകുമാരന്‍’

‘ഹായ്, ഇതൊരു വെജിറ്റേറിയന്‍ റസ്റ്റോറന്റാണോ?’ എന്ന് അദ്ദേഹം ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ജീവനക്കാരി ‘അതെ’ എന്ന് മറുപടി നല്‍കുന്നുണ്ട്. ‘അപ്പോള്‍, മാംസമില്ലേ’ എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. ‘ഇവിടെ മാംസം ഇല്ല, ഉള്ളി ഇല്ല, വെളുത്തുള്ളി ഇല്ല’ എന്നും അവർ മറുപടി നൽകി. നിമിഷങ്ങള്‍ക്കുള്ളിൽ അയാള്‍ ചിക്കന്‍ പെട്ടി തുറന്ന് കഴിക്കാന്‍ തുടങ്ങി. മാത്രമല്ല, ജീവനക്കാര്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും വിളമ്പാനും ശ്രമിച്ചു.

ഇതോടെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയയാള്‍ എതിര്‍ത്തു, ‘ഇവിടുത്തെ രീതികള്‍ ലംഘിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്, അത് ശരിയായ കാര്യമല്ല’ എന്ന് അദ്ദേഹം പറഞ്ഞു. വാക്കുതര്‍ക്കമായതോടെ സുരക്ഷാ ജീവനക്കാരെത്തി ഫ്രൈഡ് ചിക്കന്‍ കഴിച്ചയാളെ പിടിച്ചുകൊണ്ടുപോയി.

ഏതായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഈ പ്രവൃത്തി വംശീയപ്രേരിതമാണോ അതോ മതവിശ്വാസങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണോ എന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു. അതേസമയം, വീഡിയോയുടെ ആധികാരികത, സ്ഥലം, തീയതി എന്നിവ മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News