വിദ്യയെ പിടികൂടാന്‍ നിര്‍ണായകമായത് അടുത്ത സുഹൃത്തിന്റെ മൊഴി

വ്യാജ രേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ പിടികൂടാന്‍ പൊലീസിന് സഹായകമായത് അടുത്ത സുഹൃത്തിന്റെ മൊഴി. വിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുഹൃത്തില്‍ നിന്നാണ് ലഭിച്ചത്. ഇവരുടെ ഫോണ്‍ വിവരം ചോരാതിരിക്കാന്‍ പൊലീസ് വാങ്ങിവെച്ചു. വിദ്യയെ പിടികൂടാന്‍ കൃത്യമായ ഇടപെടലാണ് പൊലീസ് നടത്തിയത്.

Also Read- പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; 66 കാരന് 95 വര്‍ഷം കഠിനതടവും 4,25,000രൂപ പിഴയും

വ്യാജരേഖ കേസില്‍ ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം ഇന്നലെയാണ് വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്ന് അഗളി പൊലീസായിരുന്നു വിദ്യയെ കസ്റ്റഡിയില്‍ എടുത്തത്. പാലക്കാ്‌ട്ടെത്തിയ പൊലീസ് വിദ്യയെ വിശദമായി ചോദ്യം ചെയ്തു. തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് ചോദ്യം ചെയ്യലില്‍ വിദ്യ പറഞ്ഞത്. രണ്ടുഘട്ടങ്ങളിലായി നടന്ന ചോദ്യം ചെയ്യലില്‍ വിദ്യ മൊഴി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാക്കളാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്ന് വിദ്യ പറഞ്ഞു. വിദ്യയുടെ ചോദ്യം ചെയ്യല്‍ തുടരാനാണ് പൊലീസിന്റെ തീരുമാനം.

Also Read- കോൺഗ്രസ് സംഘടനകളിൽ ഉൾപ്പെട്ടവരാണ് തന്നെ കുടുക്കിയതിന് പിന്നിലെന്ന് കെ.വിദ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News