പ്രിയ സഖാവിൻ്റെ ഓർമ്മകളുമായി സുഹൃത്തുക്കൾ മഹാരാജാസിൽ

2018 ജുലൈ രണ്ട് പുലർച്ചെയായിരുന്നു എസ് ഡി പി ഐ മതതീവ്രവാദ സംഘം അഭിമന്യുവിനെ മഹാരാജാസ് ക്യാമ്പസിൽ കയറി കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യു കുത്തേറ്റു വീണ കാമ്പസ്സിൽ അതേ സമയം പ്രിയ സഖാവിൻ്റെ ഓർമ്മകളുമായി അവർ ഒത്തുകൂടി. അഭിമന്യു മഹാരാജാസിൻ്റെ മതിലിൽ കുറിച്ച വർഗ്ഗീയത തുലയട്ടെ എന്ന ആഹ്വാനം അവർ ആവേശത്തോടെ ഏറ്റു വിളിച്ചു. പ്രിയ സഖാവ് കുത്തേറ്റ് വീണിടത്ത് അവർ ദീപങ്ങൾ തെളിയിച്ചു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകർ ഒത്തുചേർന്നത്.

അഭിമന്യുവിൻ്റെ രക്തസാക്ഷിത്വ വാർഷികത്തോട് അനുബന്ധിച്ച് ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച മഹാരാജാസ് കോളേജിൽ വർഗ്ഗീയ വിരുദ്ധ സദസ്സും റാലിയും സംഘടിപ്പിക്കും. തുടർന്ന് നടക്കുന്ന വർഗ്ഗീയ വിരുദ്ധ സദസ്സിൽ സംസ്ഥാന പ്രസിഡണ്ട് കെ അനുശ്രീ , അഭിമന്യുവിൻ്റെ സഹോദരൻ പരിജിത് മനോഹരൻ എന്നിവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here