
2025 ഇൽ ഒരുപാട് പേര് പുതിയ സ്മാർട്ട്ഫോണുകളുടെ എൻട്രിക്കായി കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ സീരീസുകളുടെ പിൻഗാമികൾ കൂടുതൽ പ്രത്യേകതകളോടെ അവതരിക്കുന്ന വര്ഷം കൂടിയാണിത്. ആപ്പിൾ മുതൽ ഷവോമി വരെയുള്ള മുൻനിര കമ്പനികൾ തങ്ങളുടെ താരങ്ങളെ വരും മാസങ്ങളിൽ ഇറക്കി വിടാനുള്ള ശ്രമത്തിലുമാണ്. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചില സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയൊക്കെയാണ്.
1. ഐഫോണ്‍ എസ്ഇ 4
ആപ്പിളിന്റെ പ്രീമിയം ഫോണുകൾ വാങ്ങാൻ കൊതിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ കയ്യിലൊതുങ്ങാത്ത വിലയാണ് പലപ്പോഴും വില്ലൻ. പക്ഷെ തങ്ങളുടെ ആദ്യത്തെ ബജറ്റ് ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. 50000 രൂപയിൽ താഴെ വിലയുള്ള ഐഫോണ്‍ എസ്ഇ 4 ആണ് ആപ്പിളിന്റെ ഈ ബജറ്റ് ഫോൺ. എല്‍ഇഡി ഡിസ്പ്ലേ, ഫേസ് ഐഡി, ആപ്പിള്‍ ഇന്റലിജന്‍സ് സപ്പോര്‍ട്ട്, ആധുനിക ഐഫോണുകളുടേതിന് സമാനമായി പരന്ന അരികുകളുള്ള ബോക്‌സിയര്‍ ഡിസൈന്‍, വലതുവശത്ത് പവര്‍ ബട്ടണ്‍ പ്ലേസ്‌മെന്റ് തുടങ്ങി നിരവധി ഫീച്ചറുകളോടെയായിരിക്കും ഫോണിന്റെ വരവ്.
2. നത്തിങ് ഫോണ്‍ 3എ
ചുരുങ്ങിയ സമയം കൊണ്ട് സ്മാർട്ഫോൺ പ്രേമികളുടെ മനസ് കീഴടക്കിയ നത്തിങ്ങിന്റെ പുതിയ ഫോണ്‍ ആയ നത്തിങ് ഫോണ്‍ 3എ മാര്‍ച്ച് ആദ്യം ലോഞ്ച് ചെയ്യും. നിരവധി അപ്‌ഗ്രേഡുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. 120hz റിഫ്രഷ് നിരക്കുള്ള 6.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 7s ജെന്‍ 3 ചിപ്പ്‌സെറ്റിന്‍റെ കരുത്ത് എന്നിവയുമായിട്ടാണ് പുതിയ ഫോൺ എത്തുക. ആന്‍ഡ്രോയിഡ് 15നെ അടിസ്ഥാനമാക്കി നത്തിങ് ഓപ്പറേറ്റിങ് സിസ്റ്റം 3.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.
3. വിവോ വി 50
വിവോയുടെ പ്രശസ്തമായ വി സീരീസിലേക്കുള്ള ഏറ്റവും പുതിയ അംഗമായി വിവോ വി50 5ജി ഫെബ്രുവരി 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അൾട്രാസ്ലിം ബോഡിയും ക്വാഡ്-കർവ്ഡ് സ്‌ക്രീനും പ്രധാന ആകർഷണമാകും. 6000 എംഎഎച്ച് ബാറ്ററിക്കൊപ്പം വി സീരീസിന്‍റെ പ്രധാന ആകർഷണമായ ZEISS കാമറയും ഫോണിന്‍റെ മാറ്റ് കൂട്ടും. 50MP + 50MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ വി50യിൽ നൽകിയിരിക്കുന്നത്. 35000 രൂപയിൽ താഴെയാവും വില.
4. ഷവോമി 15 സീരീസ്
ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ 15 ഫ്ലാഗ്ഷിപ്പ് സീരീസ് ഫോണുകള്‍ ഉടന്‍ വിപണിയില്ലെത്തും. ആഗോളതലത്തില്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 പ്രോ എന്നിവ ലൈക്ക കാമറ, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ്, 90w ചാര്‍ജിങ് സപ്പോര്‍ട്ടോട് കൂടിയ 5500 എംഎഎച്ച് ബാറ്ററി എന്നി ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക.
5. നിയോ 10ആര്‍
ഐക്യൂവിന്‍റെ ഗെയിമിങ് ഫോക്കസ് ചെയ്തുള്ള നിയോ സീരീസിലെ പുതിയ ഫോണ്‍ ആയ നിയോ 10ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 പ്രോസസറാണ് ഇതിന് കരുത്തുപകരുക. 144Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ, 8/12 ജിബി റാമും 256/512 ജിബി സ്റ്റോറേജ് എന്നിവയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. കാമറ വിഭാഗത്തില്‍ ഫോണിന് 50MP സോണി LYT 600 പ്രൈമറി ഷൂട്ടറും 8MP അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഉണ്ടായിരിക്കും. വില 30,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് കരുതുന്നത്.
6. ഓപ്പോ ഫൈന്‍ഡ് എന്‍5
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതുതലമുറ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ആയ ഓപ്പോ ഫൈന്‍ഡ് എന്‍5 ഗ്ലോബല്‍ ലോഞ്ച് ഫെബ്രുവരി 20ന് സിംഗപ്പൂരില്‍ നടക്കും. ലോകത്തെ ഏറ്റവും സ്ലിം ആയിട്ടുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജേഡ് വൈറ്റ്, സാറ്റിന്‍ ബ്ലാക്ക്, ട്വിലൈറ്റ് പര്‍പ്പിള്‍ വേരിയന്റ് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

