മുനമ്പം മുതൽ മലയിടംതുരുത്ത് വരെ… സർക്കാരിനെതിരെ പി. രാജീവിന്റെ രൂക്ഷ വിമർശനം

pm rajeev minister

മുനമ്പം ഭൂമി വിഷയത്തിൽ അവിടുത്തെ താമസക്കാരുടെ ഭൂമി സംരക്ഷിക്കണമെന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാടെന്ന് പി രാജീവ്. എന്നാൽ ഈ നിലപാട് കോടതി അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ താമസക്കാർക്ക് ഭൂമി വിറ്റത് ഫാറൂഖ് കോളേജ് ആണ് എന്നും അതിനാൽ ഭൂമി വഖഫ് ആണെങ്കിൽ പകരം ഭൂമി നൽകേണ്ടത് ഫാറൂഖ് കോളേജ് അധികാരികളാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് മിനിറ്റ് ഇൻസ്റ്റന്റ് പരിഹാരം ഇല്ലെങ്കിൽ ജുഡീഷ്യൽ കമ്മീഷൻ നിലപാട് അംഗീകരിച്ചു മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകണം. സി എൻ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പഠിച്ചു തീരുമാനം എടുക്കണം എന്നും കമ്മീഷന്റെ നിർദേശം അനുസരിച്ചു ചെയ്താൽ കോടതിയിലും പ്രയോജനമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു രാഹുൽ ഗാന്ധി ആണ് ഏറ്റവും വലിയ തമാശക്കാരൻ എന്ന് രത്തൻ ഖേൽക്കറിന്റെ നിയമനത്തെറ്റി അദ്ദേഹം പറഞ്ഞു. ധനവകുപ്പിലോ ഐ.ടി സെക്രട്ടറിയായോ യി ഖേൽക്കറിനെ കൊണ്ടുവന്നാൽ പ്രശ്‌നമില്ലായിരുന്നുവെന്നും ക്ഷേ മുഖ്യമന്ത്രിക്ക് ഏറ്റവും വിശ്വാസമുള്ള ഉദ്യോഗസ്ഥനായി അദ്ദേഹത്തെ നിയമിച്ചതാണ് പ്രശ്നം എന്നും രാജീവ് കൂട്ടിച്ചേർത്തു.

മലയിടംതുരുത്ത് വിഷയത്തിലും സർക്കാർ നടപടിയെ പി. രാജീവ് ചോദ്യം ചെയ്തു. 19 ഏക്കർ സർവേ നടത്തിയാൽ എന്താണ് ഭൂമിയുടെ സ്വഭാവമെന്ന് അറിയാൻ കഴിയും. അതാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. ഈ സർവേ നടത്തുകയാണ് സർക്കാർ ചെയ്യേണ്ടത് എന്നും അവിടെ എങ്ങനെ പോലീസ് ബലപ്രയോഗം നടന്നു എന്നാണ് പരിശോധിക്കേണ്ടത് എന്നും പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News