2016ലെ കണ്ണീരിൽ നിന്ന് 2026ലെ ആലിംഗനത്തിലേക്ക്! സോഷ്യൽ മീഡിയ കീഴടക്കി കോഹ്‌ലി-ഡിവില്ലിയേഴ്‌സ് ആലിംഗനം

kohli-abd

കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പിഎൽ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുകയാണ്. എന്നാൽ ആർസിബിയുടെ വിജയത്തോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ സ്ഥാനം നേടിയിരിക്കുകയാണ് മത്സരശേഷം നടന്ന വിരാട് കോഹ്‌ലിയും എ ബി ഡിവില്ലിയേഴ്‌സും തമ്മിലുള്ള ആലിംഗനം.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ക്വാളിഫയർ ഒന്നിൽ 92 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കിയ ശേഷം സൂപ്പർ താരം ഓടിച്ചെന്നു കെട്ടിപ്പിടിച്ച് മുൻ ബെംഗളൂരു താരവും ക്രിക്കറ്റ് ഇതിഹാസവുമായ എ ബി ഡിവില്ലിയേഴ്‌സിനെ ആണ്. ആരാധകരെ ആവേശത്തിലാഴ്ത്തിയ രംഗം സോഷ്യൽ മീഡിയയിൽ കണ്ടത് ലക്ഷങ്ങളാണ്.

നേരത്തെ ധർമശാലയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നായകൻ രജത് പട്ടീദാറിന്റെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് അടിച്ചുകൂട്ടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത്  19.3 ഓവറുകളിൽ 162 റൺസിന് ഓൾ ഔട്ട് ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News