‘100% പഴച്ചാര്‍’ എന്നൊന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ട; എഫ്എസ്എസ്എഐ കോടതിയിൽ പറഞ്ഞത്

ചൂട് കാലമായതോടെ പലരും വഴിയോരങ്ങളിൽ നിന്നും മറ്റുമായി പല ജ്യൂസുകളും വാങ്ങി കുടിക്കാറുണ്ട്. പല കമ്പനികളുടെ ജ്യൂസ് ഉൽപ്പന്നങ്ങളാണ് ഇന്ന് വിപണിയിൽ നിറയെ. എന്നാൽ ഇവയിൽ ഏതാണ് നല്ലത് എന്ന് മാത്രം കണ്ടെത്താൻ പലപ്പോഴും കഴിയാറില്ല. എന്നാൽ അവയിൽ എഴുതിയിരിക്കുന്നത് പലതും അത്ര വിശ്വസനീയം ആവണം എന്നുമില്ല. ഇപ്പോഴിതാ ജ്യൂസ് ഉൽപ്പന്നങ്ങളിൽ ‘100% പഴച്ചാറുകൾ’ എന്ന് പരസ്യപ്പെടുത്തുന്നത് നിയമപരമായി അനുവദനീയമല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗ് രീതിയാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.

2024 ജൂണിലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഡാബര്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് മറുപടിയായി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

ALSO READ: വിഴിഞ്ഞം പരിപാടി അലങ്കോലപ്പെടുത്താൻ തമ്പടിച്ചത് നിരവധി ബിജെപി പ്രവർത്തകർ; വേദിയിലിരുന്ന് മുദ്രാവാക്യം വിളിച്ച് രാജീവ് ചന്ദ്രശേഖറും

ഭക്ഷ്യ ഉൽപന്നങ്ങളെ വിവരിക്കുന്നതിനുള്ള ‘100 ശതമാനം’ പോലുള്ള സംഖ്യാപരമായ പ്രയോഗങ്ങൾ നിലവിലുള്ള ഭക്ഷ്യ നിയമങ്ങളുടെ പരിധിക്കപ്പുറമാണെന്നും നിയമപരമായ അനുമതിയില്ലെന്നും അത് വാദിച്ചു.

ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരോട് (FBO) അവരുടെ ഉല്‍പന്നങ്ങളുടെ ലേബലുകളില്‍ നിന്ന് തെറ്റായ അവകാശവാദങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട് 2024 ജൂണില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എഫ്എസ്എസ്എഐ പ്രസ്താവന നടത്തിയത്.

എഫ്എസ്എസ്എഐയുടെ വിജ്ഞാപനം പുതിയ നിയമപരമായ ബാധ്യതകളൊന്നും ചുമത്തുന്നില്ലെന്നും 2006-ലേയും 2018-ലേയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍, ചട്ടങ്ങള്‍ എന്നിവയ്ക്ക് കീഴിലെ നിലവിലുള്ള ഉത്തരവുകള്‍ ആവര്‍ത്തിക്കുക മാത്രമാണെന്നും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News