പഴങ്ങളുടെ തൊലികൾ കളയണ്ട ! മുഖം മിനുക്കാം

പഴങ്ങൾ കഴിക്കുന്നത് പോലെ ഉത്തമമാണ് സൗന്ദര്യ സംരക്ഷണത്തിനു അവയുടെ ഉപയോഗം. പഴങ്ങളുടെ തൊലികൾ ചർമ സംരക്ഷണത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധർ പറയുന്നത്. പഴങ്ങളുടെ തൊലി ചർമ്മത്തിന് ആന്റിഓക്‌സിഡന്റുകൾ നൽകുന്നു, ഇതിലൂടെ സ്കിന്നിന് ഗ്ലോ നല്കാൻ സഹായിക്കുന്നു.

ഓറഞ്ച് തൊലി
മുഖത്ത് ധാരാളം കുരുക്കൾ ഉണ്ടെങ്കിൽ, ഓറഞ്ച് തൊലി നല്ലതാണ്. ഇത് ചർമ്മത്തിന് കൂടുതൽ വിറ്റാമിൻ സി നൽകുന്നു. ഓറഞ്ച് തൊലി ഉണക്കി തേനിൽ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം കഴുകി കളയാം.

നേന്ത്രപ്പഴ തൊലികൾ
ആന്റി ഏജിംഗ് പ്രോപ്പർട്ടികൾ ധാരാളം നേന്ത്രപ്പഴത്തോലുകളിൽ അടങ്ങിയിരിക്കുന്നു. കണ്ണുകൾക്ക് താഴെയുള്ള ചുളിവുകളും കറുപ്പും ഇത് തടയാണ് സഹായിക്കും.

പപ്പായ തൊലി
സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ് പപ്പായ.പപ്പായ തൊലി മുഖത്ത് പുരട്ടുക.കുറച്ചു സമയങ്ങൾക്ക് ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകുക . ആഴ്ചയിൽ ഒരിക്കൽ ഈ സ്‌ക്രബ് ഉപയോഗിച്ചാൽ ചർമം തിളങ്ങും.

ആപ്പിളിന്റെ തൊലികൾ
ആപ്പിളിന്റെ തൊലി മുഖത്തെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. ഈ തൊലി ചർമ്മകോശങ്ങൾ മെച്ചപ്പെടുത്തും. അര ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ തൊലികൾ ചേർത്ത് തിളപ്പിക്കുക. ഈ വെള്ളം തണുപ്പിച്ച് ഫേസ് ടോണറായി ഉപയോഗിക്കാം.

മാതളനാരങ്ങ തൊലി
നല്ലൊരു മോയ്സ്ചറൈസറായും ഫേസ് സ്‌ക്രബ്ബായും പ്രവർത്തിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ ഈ തൊലി വെയിലത്ത് ഉണക്കി പൊടിച്ചു സൂക്ഷിക്കുക. അതിനുശേഷം, ഈ തൊലികളുടെ പൊടി റോസ് വാട്ടറിലോ നാരങ്ങാനീരിലോ കലർത്തി മുഖത്ത് പുരട്ടുക.

നാരങ്ങ
ചർമ്മം വെളുപ്പിക്കാൻ നാരങ്ങയുടെ തൊലി ഗുണം ചെയ്യുന്നു. മുഖത്തെ അധിക എണ്ണ നീക്കം ചെയ്യാൻ നാരങ്ങയുടെ തൊലി പുരട്ടാം. ഈ തൊലികൾ ഉണക്കി ഒരു പൊടി തയ്യാറാക്കുക, തേൻ ചേർത്ത്, 15 മിനിറ്റ് നേരം വയ്ക്കുക, ശേഷം മുഖം കഴുകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News