25 വയസിന് മുകളിലുള്ള സ്ത്രീകള്‍ ഒന്ന് ശ്രദ്ധിക്കൂ.. നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട ഫലവര്‍ഗങ്ങള്‍ ഇവയാണ്

നമ്മൾ ഓരോ വയസ്സ് പിന്നിടുമ്പോഴും ശരീരത്തിൽ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകളുടെ ശരീരത്തിൽ. സ്ത്രീകളില്‍ 25 വയസിന് ശേഷം വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, ഇരുമ്പ്, കാത്സ്യം തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ് എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇത്തരം ഘടകങ്ങളുടെ കുറവ് നമുക്ക് ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ സ്ത്രീകൾ ഭക്ഷണ കാര്യത്തിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

25 വയസിന് മുകളിലുള്ള സ്ത്രീകള്‍ ചില പഴങ്ങള്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ആപ്പിള്‍
നമ്മുടെ കടകളിൽ സുലഭമായി ലഭിക്കുന്ന പഴമാണ് ആപ്പിൾ. ഈ ആപ്പിൾ ചില്ലറക്കാരനല്ല. പെക്റ്റിന്‍ നാരുകളുടെ മികച്ച ഉറവിടമാണ് ഇവ. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇവയ്ക്ക് കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കാന്‍ സാധിക്കും . ഇതുവഴി ശരീരഭാരം നിയന്ത്രിക്കുന്നതിനും ആപ്പിള്‍ മികച്ച ഘടകമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ALSO READ: ഫ്രിഡ്ജിൽ ആഹാരം സൂക്ഷിക്കുന്നവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ക്ഷണിച്ചു വരുത്തും

പപ്പായ

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടമാണ് പപ്പായ. 25 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ഫൈറ്റോകെമിക്കലുകള്‍ എന്നിവ പപ്പായയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. മേഹം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ കുറയ്ക്കാന്‍ പപ്പായയ്ക്ക് ആകുമെന്നുമാണ് പഠനങ്ങൾ പറയുന്നത്.

തക്കാളി
തക്കാളിയിലെ ലൈക്കോപീന്‍ എന്ന പോഷകം ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ശ്വാസകോശ അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ ഇവയ്ക്കാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

പേരക്ക
വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സാണ് പേരക്ക. ക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും രക്തസമ്മര്‍ദ്ദ നിയന്ത്രണത്തിനും അത്യാവശ്യമായ പൊട്ടാസ്യം നല്‍കാനും പേരക്ക സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ALSO READ: നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടോ? ഉയര്‍ന്ന സ്ട്രസ് ലെവലിന് സാധ്യത

ചെറിപ്പഴം
സ്ത്രീകളില്‍ അസ്ഥിബലഹീനത, ആര്‍ത്രൈറ്റിസ് തുടങ്ങി പ്രായവുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ കുറയ്ക്കാന്‍ ചെറിപ്പഴങ്ങള്‍ക്കാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ന്യൂട്രീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കള്‍ ആഴ്ചയില്‍ നാല് തവണയെങ്കിലും ചെറി ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News