ഇന്ധനവില വ‍‍ർദ്ധനവ്; അധിക നികുതി വേണ്ടന്ന് വയ്ക്കാതെ യുഡിഎഫ് സർക്കാർ

ഇന്ധന വില വർദ്ധനവ് വരുമാന വർദ്ധനവിനുള്ള മാർഗമാക്കി സംസ്ഥാന സർക്കാരും. അധികം ലഭിക്കുന്ന നികുതി സർക്കാർ വേണ്ടെന്നു വെച്ചാൽ 2 രൂപയിലധികമണ് കുറവ് വരുക. എന്നാൽ അധികാരത്തിലെത്തിയാൽ അധികനികുതി വേണ്ടെന്നു വയ്ക്കും എന്ന് പറഞ്ഞ യുഡിഎഫ് സർക്കാർ ഇപ്പോൾ കൈമലർത്തുകയാണ്

പ്രതിപക്ഷത്തിരുന്നപ്പോൾ സംസ്ഥാന നികുതി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരാണ് യുഡിഎഫ് . പക്ഷേ അധികാരത്തിലെത്തിയാൽ അധികനികുതി വേണ്ടെന്ന് വെക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി വിഡി സതീശൻ തന്നെ ഇപ്പോൾ കൈമലർത്തുന്നു.

ALSO READ; ഞങ്ങളെ തല്ലി ഒതുക്കാം എന്ന പോലീസ് എക്സസൈസ് ആയിരുന്നു നടന്നത്; ചെന്നിത്തലയ്ക്ക് മറുപടിയുമായി പി എസ് സഞ്ജീവ്

പെട്രോൾ ഡീസൽ വില വർധിച്ചപ്പോൾ 1191 കോടി രൂപയാണ് സംസ്ഥാന സർക്കാറിന് അധികം ലഭിക്കുക. ഈ തുക വേണ്ടെന്ന് വെച്ചാൽ ലിറ്ററിന് രണ്ട് രൂപയിലേറെ കുറയും.അത്തരമൊരു നീക്കത്തിന് സംസ്ഥാന സർക്കാർ തയ്യാറാകാത്തത് ജനങ്ങൾക്ക് ഇരുട്ടടിയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടികാട്ടുന്നു

10 ദിവസത്തിനിടെ നാല് തവണയാണ് പെട്രോളിനും ഡീസലും വില വർധിച്ചത്. അധിക നികുതിയായി പെട്രോളിൽ നിന്ന് വർഷം 658 കോടിയും ഡീസലിന് 533 കോടിയുമാണ് സർക്കാറിന് ലഭിക്കുക. അധികാരത്തിലെത്തിയാൽ അധിക നികുതി വേണ്ടെന്ന് വെക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകിയ UDF ഇപ്പോൾ മലക്കംമറിയുകയാണ്. അധികനികുതിയുടെ ഒരു പങ്ക് സബ്സിഡിയായി നൽകണം എന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശൻ എന്ത് തീരുമാനം എടുക്കുമെന്നത് കാത്തിരുന്ന് കാണണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News