ഇന്ത്യയിലെ ഇന്ധന വില കൈവിട്ട് പോകുന്നോ? അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്!

ഇന്ധനവില കുറയ്ക്കും അമ്പതുരൂപയാക്കുമെന്നൊക്കെ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ ഭരണതുടര്‍ച്ച നേടി അധികാരത്തില്‍ തുടരുമ്പോള്‍ ഇന്ത്യയിലെ ഇന്ധനവില ശരവേഗത്തിലാണ് നൂറും കഴിഞ്ഞ് ഉയര്‍ന്ന് ഉയര്‍ന്ന് പോകുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ധന നികുതി രണ്ട് രൂപയായി കേന്ദ്രം ഉയര്‍ത്തിയത്. അത് ഏത് സാഹചര്യത്തിലാണെന്നും മനസിലാക്കണം. അതായത് ഇന്ധനവിലയുടെ ഏകദേശം അറുപത് ശതമാനം വരെ നികുതി നല്‍കുന്ന സാഹചര്യത്തിലാണ് ഈ നികുതി വര്‍ധന ഉണ്ടായിരിക്കുന്നത്. ഇന്ധനനികുതി നേരിട്ട് ജനങ്ങളിലേക്ക് എത്തിയില്ലെങ്കിലും അത് സാധാരണക്കാരെ പ്രശ്‌നത്തിലാക്കുമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ ഇന്ത്യയിലെ ഇന്ധന വില കൊള്ളവിലയാണെന്ന് സംശയം ഉയരുന്നത് സ്വാഭാവികമാണ്.

ALSO READ: ‘പൊതുമേഖല സ്ഥാപനങ്ങള്‍ മത്സരക്ഷമമാക്കി ലാഭമുണ്ടാക്കുന്ന നയം വിജയത്തിലേക്ക്’: മന്ത്രി പി രാജീവ്

ഇന്ധനവില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ പതിനഞ്ച് രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഇന്ത്യ. ശ്രീലങ്കയിലും നേപ്പാളിലും ഇന്ധനവില കുറഞ്ഞപ്പോള്‍ എക്‌സൈസ് തീരുവയായി രണ്ട് രൂപ ലിറ്ററിന് രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. നേപ്പാളില്‍ പെട്രോളിന് നാലു രൂപ കുറച്ചപ്പോള്‍ ശ്രീലങ്കയില്‍ ഈ മാസം ആദ്യം പത്തുരൂപയാണ് കുറച്ചത്. ഭൂട്ടാനില്‍ പെട്രോളിന് ലിറ്ററിന് 65.70 രൂപയാണ്. ഇനി നേരെ അമേരിക്കയിലേക്ക് പോയാല്‍ 2024 നവംബറില്‍ പെട്രോള്‍ വില 71 രൂപയാണ്. ഡീസലിന്റെ കാര്യം പറഞ്ഞാല്‍ അത് 78.78 രൂപയാണ്. ബ്രിട്ടന്‍, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ 140 മുതല്‍ 160 വരെ എത്തി നില്‍ക്കുന്നുണ്ട് പെട്രോള്‍ ഡീസല്‍ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News