യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു

UAE Fuel Price

യുഎഇയിൽ ജൂൺ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ മാറ്റമില്ല. അതേസമയം ഡീസൽ വിലയിൽ 7 ഫിൽസിന്‍റെ കുറവുണ്ടാകും. അതേസമയം അജ്മാനിൽ ടാക്സി നിരക്കിൽ മാറ്റമുണ്ടാകില്ല. യുഎഇയിൽ തുടർച്ചയായി കഴിഞ്ഞ രണ്ട് മാസം പെട്രോൾ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂൺ മാസത്തിൽ മെയ് മാസത്തെ അതേ പെട്രോൾ വില തുടരുമെന്ന് ഇന്ധന വില നിർണയ സമിതി അറിയിച്ചു.

എന്നാൽ ഡീസൽ വിലയിൽ 7 ഫിൽസ് കുറവ് രേഖപ്പെടുത്തി. സൂപ്പർ പെട്രോളിന് 2 ദിർഹം 58 ഫിൽസാണ് ജൂൺ മാസത്തിൽ നൽകേണ്ടി വരിക. ഇ പ്ലസ് പെട്രോളിന് 2 ദിർഹം 39 ഫിൽസും സ്പെഷ്യൽ പെട്രോളിന് 2 ദിർഹം 47 ഫിൽ‌സ് നൽകണം.

ALSO READ; യു എ ഇയിൽ പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രഖ്യാപിച്ചു

ഡീസലിന് 2 ദിർഹം 45 ഫിൽസാണ് പുതുക്കിയ നിരക്ക്.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് യുഎഇ ഇന്ധന വില നിർണയ സമിതി എല്ലാ മാസവും നിരക്ക് പുനർനിർണയിക്കുന്നത്. അതേസമയം ജൂണിൽ അജ്മാനിൽ ടാക്സി നിരക്കിൽ മാറ്റമുണ്ടാകില്ല. കിലോമീറ്ററിന് 1.74 ദിർഹം എന്ന നിരക്കായിരിക്കും നാളെ മുതൽ ഈടാക്കുക. യുഎഇയിൽ ഇന്ന് പ്രഖ്യാപിച്ച പെട്രോൾ വിലയിൽ മാറ്റമില്ലാത്തതിനാലാണ് മേയിലെ നിരക്ക് തന്നെ തുടരുകയെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News