കര്‍ണാടകയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു; പെട്രോളിനും ഡീസലിനും വില കൂട്ടി

കർണാടകയിൽ ഇന്ധനവില വര്‍ധിപ്പിച്ചു. വില്‍പ്പന നികുതി വര്‍ധിപ്പിച്ചതോടെയാണ് പെട്രോളിനും ഡീസലിനും വില കൂടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.5 രൂപയും കൂടും. പെട്രോളിന്റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92 ശതമാനത്തില്‍ നിന്ന് 29.84 ശതമാനമായും ഡീസലിന്റെ വില്‍പന നികുതി 14.34 ശതമാനത്തില്‍ നിന്ന് 18.44 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്.

ALSO READ: മണിപ്പൂരിൽ മുഖ്യമന്ത്രി ബീരേന്‍ സിംഗിന്റെ ബംഗ്ലാവിന് സമീപം തീപിടിത്തം; വീഡിയോ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News