വൈദ്യുതി ബില്ല് കുറയും; ഇന്ധനസർചാർജ് കുറച്ചു

KSEB

കേരളത്തിലെ വൈദ്യുതി ബില്ലിൽ ഈ മാസം മുതൽ കുറവ് വരും. ഇന്ധന സർചാർജ് കുറയുന്നതിനാലാണ് ​വൈദ്യുതി ബില്ല് കുറയുന്നത്. ജൂൺമാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവു വരുത്തിയിരുന്നു. പിന്നാലെയാണ് ജൂണിലും സർചാർജിൽ കുറവ് വരുത്തുന്നത്.

പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധനസർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ ദ്വൈമാസ (രണ്ടു മാസം കൂടുമ്പോൾ ലഭിക്കുന്ന) ബില്ലുകളിൽ ഇപ്പോൾ പ്രതിയൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെ എസ് ഇ ബി ഉത്തരവായിട്ടുണ്ട്. ഇക്കൊല്ലം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവ് വരുത്തിയിരുന്നു.

Also Read: വൈദ്യുതി പുന:സ്ഥാപിക്കാൻ ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിക്കുന്നു; ഉപഭോക്താക്കൾ സഹകരിക്കണം; കെ എസ്‌ ഇ ബി

ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെയും ഗ്രീൻ താരിഫിലുള്ളവരെയും ഇന്ധന സര്‍ചാര്‍‍ജ്ജില്‍ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali