
ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി മുരളിധരൻ മാവിലയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം സംഭവിച്ചത്. ഫുജൈറ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹോദര പുത്രൻ്റെ വിവാഹത്തിന് ശനിയാഴ്ച നാട്ടിൽ പോകാനിരിക്കുകയായിരുന്നു മുരളീധരൻ. ഷിപ്പിങ് കമ്പനിയിൽ എച്ച്.ആർ.മാനേജരായി ജോലി ചെയ്യുന്ന മുരളിധരൻ സാമൂഹ്യ-സാംസ്ക്കാരിക സംഘടനകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ശ്രീകലയാണ് ഭാര്യ.
ALSO READ: ‘രാഷ്ട്രീയ കേരളത്തിന്റെ നിലമ്പൂർ കാതൽ സ.എം സ്വരാജ്’; പോസ്റ്റ് പങ്കുവച്ച് മന്ത്രി വീണാ ജോർജ്
കോട്ടയത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം; പത്തൊൻപതുകാരൻ മരിച്ചു
കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശി ചന്ദ്രൻകുന്നേൽ വീട്ടിൽ ജെയിംസിന്റെ മകൻ ജെറിൻ (19)ആണ് മരിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന മൂന്നു പേർ രക്ഷപെട്ടു.
പള്ളിക്കത്തോട് ആനിക്കാടാണ് ചെങ്ങോലിയിൽ ഇന്ന് വൈകിട്ട് 8.15 ഓടെയായിരുന്നു സംഭവം.പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. ജയിംസ്, ഭാര്യ , ഡ്രൈവർ രതീഷ് എന്നിവരും മരിച്ച ഷെറിനും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്.
കാറിനുള്ളിൽ ജെറിൻ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരത്തെ തുടർന്ന് ഫയർ ഫോഴ്സും, പൊലീസും ചേർന്ന് തിരച്ചിലാണ് ജെറിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

