
അന്തരിച്ച സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസിന് വിട നൽകി അന്തരിച്ച സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസിന് വിട നൽകി നാട്. രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. രാവിലെ 8.30നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറി.
പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇ എൻ മോഹൻദാസ്. രാവിലെ 8.30നായിരുന്നു അന്ത്യം. തുടർന്ന് മലപ്പുറത്തെ വീട്ടിലും ടൗൺ ഹാളിലും പൊതുദർശനം. ആയിരങ്ങളാണ് ആദരമർപ്പിച്ചത്. സിപിഎമ്മിന് നികത്താനാവാത്ത നഷ്ടമാണ് ഇ എന്നിന്റെ വിയോഗമെന്ന് പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു.
സൂക്ഷ്മതയോടെ പാർട്ടിയെ നയിച്ച ഇ എന്നിൻ്റെ വിയോഗം മലപ്പുറത്തെ പൊതു രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്ന് ജില്ലാ സെക്രട്ടറി വി പി അനിൽ പ്രതികരിച്ചു.1951 സെപ്‌തംബർ 15ന് ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം പരേതാരായ വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനനം. വിദ്യാർഥി–യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഏറനാട് താലൂക്ക് സെക്രട്ടറി, കെഎസ്‌വൈഎഫ്, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡൻ്റ്, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി. 2021 ഡിസംബറിൽ തിരൂർ സമ്മേളനത്തിൽ തുടർന്നു. 2024ൽ താനൂർ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും മാറി. കെഎസ്‌കെടിയു,- സിഐടിയു ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി, ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജർ റെയ്‌ഡ്‌കോ വൈസ് ചെയർമാൻ സ്ഥാനങ്ങളും വഹിച്ചു. സൗമ്യനായി ഇടപഴകിയ സഖാവിന് മലപ്പുറം കണ്ണീരോടെ വിട നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

