ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണം; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്

വയലിനിസ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കുടുംബത്തിന്റെ ഹർജിയിൽ ആണ് ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്കറിന്റെ മരണം നടന്ന് 5 വർഷം പിന്നിടുമ്പോഴാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ALSO READ:പ്രതിപക്ഷത്തെ ലക്ഷ്യംവച്ചുള്ള ഇ ഡി റെയ്ഡുകൾ ആവർത്തിക്കുന്നു; തൃണമൂൽ മന്ത്രി രതിൻ ഘോഷിന്റെ വസതിയിൽ ഇ ഡി റെയ്ഡ്

അതേസമയം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം മുൻപ് സിബിഐ തള്ളിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്.

ALSO READ:ഭക്ഷണവും വെള്ളവുമില്ലാത്ത പലതും ചത്തുപോയി; പൂച്ചകളെ കൂട്ടത്തോടെ മരുഭൂമിയിൽ തള്ളിയ സംഭവത്തില്‍ അന്വേഷണം

വാഹനം ഓടിച്ചിരുന്ന അർജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News