
ഫുസായി! ഈ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഈ നായക്കെന്താ ഇത്ര പ്രത്യേകത എന്നാകും ചോദ്യം ആല്ലേ? ഇതാണ് ചൈനയിലെ ആദ്യത്തെ കോർഗി പൊലീസ് നായ. അതുകൊണ്ട് തന്നെ ഇവനൊരു വിഐപി ആണെന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ ഫുസായി അത്ര ഹാപ്പിയല്ല. കാരണം എന്താണെന്നോ …ചെറിയൊരു ശിക്ഷ തന്നെ കാരണം. വെറും ശിക്ഷ പിഴ ശിക്ഷ.
ജോലിയിലെ അശ്രദ്ധയാണ് കാരണം. ഡ്യൂട്ടി സമയം ഉറങ്ങിയതിനും ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ മൂത്രമൊഴിച്ചതിനുമാണ് നായയ്‌ക്കെതിരെ ഉദ്യോഗസ്ഥർ പിഴ ചുമത്തിയത് എന്നാണ് വിവരം.
ALSO READ; ആരെങ്കിലും ഇതൊന്ന് വാങ്ങ്! ടിക് ടോക്കിൽ രണ്ടും കൽപ്പിച്ച് ട്രംപ്
2023 ഓഗസ്റ്റ് 28-ന് ജനിച്ച ഫുസായ്, 2024 ജനുവരിയിൽ ഷാൻഡോങ് പ്രവിശ്യയിലെ വെയ്ഫാങ്ങിലെ പൊലീസ് നായ പരിശീലന കേന്ദ്രത്തിൽ ള്ള ഒരു റിസർവ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്താനുള്ള തെരച്ചിലൂടെയാണ് സേനയിൽ ഉൾപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ വാർത്ത വൈറലാകുകയും നായ വലിയ സംസാര വിഷയവും ആയി മാറിയിരുന്നു.
ചാംഗിൾ കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ പരിശീലകനായ ഷാവോ ക്വിൻഷുവായ് ആണ് പാർക്കിൽ വെച്ച് നായയെ കാണുന്നതും പിന്നീട് പൊലീസ് സേനയിലേക്ക് ഇതിനെ സംഭാവന ചെയ്യുന്നതും. ആൻ രണ്ട് മാസമായിരുന്നു നായയുടെ പ്രായം.2024 ഒക്ടോബറിലാണ് പൊലീസ് നായ പദവിയിലേക്ക് ഫ്യൂസായിയെ പ്രൊമോട്ട് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here