
ഓണക്കാലത്ത് അരി നിഷേധിച്ച കേന്ദ്ര നിലപാടില്‍ പ്രതിഷേധം ഉയരണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കേരളത്തിലെ എംപിമാര്‍ തയ്യാറാകണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. ഓണത്തിന് അരിവിഹിതം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പൊതുവിതരണത്തെ തകര്‍ക്കുക എന്ന നിലപാടിന്റെ ഭാഗമായുള്ള നിഷേധാത്മക സമീപമെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും പ്രതികരിച്ചു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നയങ്ങളുടെ കുട പിടിച്ചാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനം. കോണ്‍ഗ്രസിനും ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്‍ക്കാനാവില്ലെന്നും മന്ത്രി ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി.
ALSO READ: അമ്മയുടെ കൈ വിട്ട് ഓടിയത് മരണത്തിലേക്ക്; പട്ടാമ്പിയിൽ സ്കൂൾ ബസിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം
അതേസമയം അരി ഇല്ല എന്നല്ല കേരളത്തിന് നൽകില്ല എന്നാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും അത് തെറ്റാണെന്നും അദ്ദേഹം എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഫെഡറൽ സംവിധാനത്തിന് എതിരായ സമീപനമാണ് കേന്ദ്രത്തിൻ്റേത്. ഇതിനെതിരായി കേരളത്തിലെ ജനങ്ങൾ ശക്തിയായി പ്രതികരിക്കും.
കേന്ദ്ര വിഹിതം നൽകാത്ത സാഹചര്യത്തിലും കെ റൈസ് കൂടുതൽ നൽകാൻ കേരളം തീരുമാനിച്ചിട്ടുണ്ട്, പൊതുവിതരണത്തെ തകർക്കുക എന്ന നിലപാടിൻ്റെ ഭാഗമായുള്ള നിഷേധാത്മക സമീപനമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

