‘നെല്ല് സംഭരിക്കാൻ ആളെത്തുന്നില്ല എന്നത് വ്യാജ പ്രചരണം, സംഭരണം അട്ടിമറിക്കാൻ ആസൂത്രിതശ്രമം’: മന്ത്രി ജി.ആർ അനിൽ

g r anil

നെല്ല് സംഭരണം അട്ടിമറിക്കാൻ ആസൂത്രിതശ്രമം നടക്കുന്നതായി മന്ത്രി ജി.ആർ അനിൽ. കർഷകരുടെ മറവിൽ ചില നിക്ഷിപ്ത താത്പര്യക്കാർ എത്തുന്നു. നെല്ല് സംഭരിക്കാൻ ആളെത്തുന്നില്ല എന്നത് വ്യാജ പ്രചരണമാണ്. കൊയ്ത്ത് നടന്ന ഇടങ്ങളിൽ ദ്രുതഗതിയിൽ നെല്ല് സംഭരണം നടന്നു.

ALSO READ: ‘മൈക്ക് കിട്ടിയാൽ എന്ത് കാര്യവും തോന്നുന്ന രീതിയിൽ വിളിച്ചു പറഞ്ഞാൽ എല്ലാം സത്യമാകുമെന്ന് ജനങ്ങൾ വിശ്വസിക്കുമെന്ന് കരുതരുത്’; സംവിധായകന്‍ മേജര്‍ രവിയ്ക്ക് മറുപടിയുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ

ഒന്നാം വിള സംഭരണത്തിൽ 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചു. രണ്ടാം വിള സംവരണം ഊർജിതമായി ഇപ്പോൾ നടക്കുന്നു. പാലക്കാട് ജില്ലയിൽ 45 ശതമാനം കൊയ്ത്തു പൂർത്തിയായി. കുട്ടനാട് 75ശതമാനം പൂർത്തിയായി. കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും കേരള സർക്കാർ സംഭരിക്കുന്നു.

അധികരിക്കുന്ന നെല്ല് സംഭരിക്കേണ്ട എന്നാണ് കേന്ദ്രസർക്കാരിന്റെ നിബന്ധന. ഇതിനാൽ കിഴിവ് നൽകിയാണ് സംസ്ഥാനം നെല്ല് സംഭരിക്കുന്നത്. യാതൊരു കിഴിവുമില്ലാതെ നെല്ല് സംഭരിക്കണം എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇതുവരെ ഇല്ലാത്ത ഡിമാന്റുകൾ ഉയർത്തി കർഷകരെ ഇളക്കിവിടുന്നു. തർക്കങ്ങൾ ഉള്ള ഇടങ്ങളിൽ കലക്ടർമാർ ഇടപെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News