
അമ്പലപ്പുഴ മണ്ഡലത്തിൽ സ്വയം സ്ഥാനാർഥി പ്രഖ്യാപനവുമായി മുൻ മന്ത്രി ജി സുധാകരൻ എത്തിയതോടെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനാണ് ജി സുധാകരന്റെ നീക്കം. കോൺഗ്രസിന്റെ സ്ഥാനാർഥി ലിസ്റ്റ് വരാനിരിക്കെ എം ലിജു അടക്കം നിരവധി കോൺഗ്രസ് നേതാക്കളാണ് അമ്പലപ്പുഴയിൽ മത്സരിക്കാനായി തയ്യാറെടുത്തിരുന്നത്.
ഇവരെയെല്ലാം വെട്ടിമാറ്റി കൊണ്ടാണ് കോൺഗ്രസിന്റെ ചില മുതിർന്ന നേതാക്കൾ ഇടപെട്ടുകൊണ്ട് ജി സുധാകരന് അമ്പലപ്പുഴയിൽ മത്സരിക്കാൻ നിർദ്ദേശം നൽകിയത്. കോൺഗ്രസിന്റേയും യുഡിഎഫിന്റേയും പൂർണ്ണ പിന്തുണയും ഇവർ ഉറപ്പുനൽകി. എന്നാൽ കോൺഗ്രസിന്റെ ജില്ലയിലെ നേതാക്കൾക്ക് ഇതുമായി ഒരു ബന്ധമില്ലെന്നും തങ്ങൾ അറിയാതെയാണ് സ്ഥാനാർഥിയെ നിർത്തിയത് എന്നുമാണ് കെപിസിസി വൈസ് പ്രസിഡണ്ട് അടക്കമുള്ള നേതാക്കൾ പറയുന്നത്.
Also read: 30 വർഷങ്ങൾക്ക് അപ്പുറത്തേയ്ക്കുള്ള കേരളത്തെ 10 വർഷം കൊണ്ട് മാറ്റി എടുക്കുന്ന എൽഡിഎഫ് സർക്കാർ…
കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തിൽ ആരുടേയും പിന്തുണയില്ലാതെയാണ് മത്സരിക്കുന്നത് എന്നാണ് ജി സുധാകരൻ വ്യക്തമാക്കിയത്. എന്നാൽ സാമ്പത്തികമായും അല്ലാതെയും യുഡിഎഫിന്റെ പൂർണ്ണപിന്തുണ ചില മുതിർന്ന നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനെതിരെയാണ് ഇപ്പോൾ ജില്ലയിലെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായി ഉയർന്നുവരുന്നത്.
കെ സി വേണുഗോപാലിനേയും ഇന്ദിരാഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഒക്കെ മോശമായ രീതിയിൽ ചിത്രീകരിച്ചിരുന്ന നേതാവിനെയാണ് ഇപ്പോൾ കോൺഗ്രസ് പിന്തുണയിൽ മത്സരിക്കാൻ രംഗത്ത് കൊണ്ടുവന്നിരിക്കുന്നത്. ജി സുധാകരന്റെ സഹോദരനെ കൊലപ്പെടുത്തിയത് കെഎസ്‌യു കോൺഗ്രസ് പ്രവർത്തകരാണ് എന്നാൽ തന്റെ സഹോദരനെ കൊലപ്പെടുത്തിയത് കോൺഗ്രസുകാരല്ലെന്നും നായർ ഗുണ്ടകളാണ് എന്നുമാണ് കഴിഞ്ഞദിവസം ജി സുധാകരൻ തന്നെ വാർത്താസമ്മേളനത്തിൽ നിലപാട് മാറ്റിയതും. ഇതിനെതിരെ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന ചാരുംമൂട് CPM ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




