മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും എന്ന് ജി സുധാകരൻ

G Sudhakaran

തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും എന്ന് ജി സുധാകരൻ. മന്ത്രി സ്ഥാനത്തെറ്റി യുഡിഎഫിൽ നിന്നും ആരുംന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇതുവരെ മന്ത്രി സ്ഥാനം ആവശ്യപെട്ടിട്ടില്ല എന്നും ആവശ്യപ്പെട്ടിട്ടല്ല മുൻപൊന്നും മന്ത്രി ആക്കിയത് എന്നും ജി സുധാകരൻ പറഞ്ഞു.

ഇതിനിടയിൽ യുഡിഎഫിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പാതിവഴിയിൽ മുടങ്ങി നിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ന് നടന്ന വി ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണസമവായത്തിൽ ഇരു നേതാക്കൾക്കും സാധിച്ചില്ല. ഖ്യമന്ത്രി സ്ഥാനം നഷ്ടമായ രമേശ് ചെന്നിത്തല ഇപ്പോൾ ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. കൂടാതെ അൻവർ സാദത്തിനെ മന്ത്രിയാക്കണമെന്നും ചെന്നിത്തല നിർബന്ധം പിടിക്കുന്നുണ്ട്.

Also read:മന്ത്രിസഭ രൂപീകരണത്തിനു മുമ്പേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം; ആഭ്യന്തരവകുപ്പിനായി വാശിപിടിച്ച് രമേശ് ചെന്നിത്തല, സ്പീക്കര്‍ പദവി നിര്‍ദ്ദേശം

വിഷയത്തിൽ മുസ്ലിം ലീഗുമായി ആലോചിച്ച് തീരുമാനമെടുക്കാം എന്നാണ് സതീശന്റെ നിലപാട്. ലീഗ് വഴങ്ങിയില്ലെങ്കിൽ ഐ സി ബാലകൃഷ്ണൻ, ടി ജെ വിനോദ് , ജ്യോതികുമാർ ചാമക്കാല എന്നിവരിൽ ഒരാളെ മന്ത്രിയാക്കണമെന്ന് ആണ് ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist