അമ്പലപ്പുഴയിലെ മെമ്പർക്ക് നിയമസഭയിൽ രണ്ട് സീറ്റ് അനുവദിക്കേണ്ടി വരുമോ?

G Sudhakaran controversy

യുഡിഎഫിന്റെ പ്രമുഖ നേതാവ് മാധ്യമങ്ങളെ കാണുന്നു, പതിവ് ശൈലിയിൽ ചോദ്യങ്ങളോട് ക്ഷുഭിതനാകുന്നു, അത്തരം വർത്തമാനമൊന്നും ഇങ്ങോട്ടുവേണ്ടെന്ന് കൽപ്പിക്കുന്നു. മുന്നിൽ നേതാവെങ്കിൽ പിന്നിൽ കട്ടയ്ക്ക് സപ്പോർട്ടായി ജീവിതപങ്കാളിയുമുണ്ട്. ചോദ്യം ചോദിച്ച തന്റെ വിദ്യാർഥി കൂടിയായിരുന്ന മാധ്യമ പ്രവർത്തകനോടുള്ള നീരസം ഭാര്യയുടെ മുഖത്ത് കാണാം. ‘ഇത് തേഡ് റേറ്റ് പണിയാണ്, നിർത്തിക്കോ’ എന്ന് യാതൊരു സങ്കോചവുമില്ലാതെ നേതാവിനെ മുന്നിൽ നിർത്തി പങ്കാളി പിന്നിൽ നിന്ന് ആക്രോശിച്ചു.

ഇപ്പറഞ്ഞ നേതാവ് ജി സുധാകരനാണ്, ഭാര്യ ജൂബിലി ടീച്ചർ. ഒരു മാധ്യമ പ്രവർത്തകനെയാണ് അമ്പലപ്പുഴയിലെ നിയുക്ത എംഎൽഎയും ഭാര്യയും ചേ‌ർന്ന് അപമാനിച്ചത്, അധിക്ഷേപിച്ചത്. ഈ നിമിഷം വരെ വലതുപക്ഷ മാധ്യമങ്ങൾ ഇതിനെതിരെ ആഞ്ഞടിച്ചോ? അന്തിച്ചർച്ച കൂടിയോ? യുഡിഎഫ് നേതാവിന്റെ ധാർഷ്ട്യത്തിൽ ക്ലാസെടുത്തോ?

നിയുക്ത എംഎൽഎ ജി സുധാകരൻ മാധ്യമ പ്രവർത്തകനെതിരെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിക്കണമെന്ന്‌ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വം മറന്ന്‌ അങ്ങേയറ്റം ഹീനമായ ഭാഷാപ്രയോഗമാണ് റിപ്പോർട്ടർ ചാനലിന്റെ പ്രതിനിധിയോട്‌ ജി സുധാകരൻ നടത്തിയതെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടി.

ഇടതുനേതാക്കൾ ചിരിക്കുന്നില്ലെന്നടക്കം വലിയ വാർത്തയായി വട്ടത്തിലും നീട്ടത്തിലും ചർച്ച നടത്തുന്നവർക്ക് തങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾക്ക്നേരെയുണ്ടായ അധിക്ഷേപം കണ്ണിൽ കാണാൻ പാടാണ്. വലതുപക്ഷമായാൽ എന്തുമാകാം, ഒരു ഓഡിറ്റിങ്ങിന്റെയും ആവശ്യമില്ല എന്നതിന്റെ ഉദാഹരണം. നേതാക്കളുടെ വീട്ടിലേക്ക് മാധ്യമ പ്രവർത്തകർ പോകുന്നത് ഒരു പുത്തൻ കാഴ്ചയേയല്ല. എന്നാൽ തുടക്കം തൊട്ട് ധിക്കാരപരമായാണ് ജി സുധാകരൻ മാധ്യമങ്ങളോട് പെരുമാറുന്നത്. ഇഷ്ടമില്ലാത്ത ചോദ്യമൊന്നും വേണ്ട, എന്നോട് ചോദിക്കാൻ നീയാരെന്ന അഹന്ത.

പക്ഷേ ഇവരുടെയൊക്കെ പ്രിവിലേജ് നോക്കണേ, ആർക്കും ആത്മരോഷമില്ല. ഇടതുപക്ഷ നേതാക്കൻമാരുടെ കുടുംബാംഗങ്ങളെ കൊത്തിവലിക്കാൻ വെമ്പൽക്കാട്ടിയ, പച്ചക്കളളം പടച്ചുവിട്ട മാധ്യമക്കൂട്ടങ്ങൾക്ക് ജി സുധാകരന്റെ ഭാര്യക്കെതിരെ ചെറുപരിഭവം പോലുമില്ല.

ALSO READ: വി ഡി സതീശനെതിരെ വൻ പ്രതിഷേധം, ഫ്ളക്സുകളും പോസ്റ്ററുകളും കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു

സുധാകരൻ മുന്നണിയിലും ഭാര്യ ജൂബിലി ടീച്ചർ പിന്നണിയിലും നിന്ന് നടത്തിയ പത്ര സമ്മേളനത്തിലും ആർക്കും പ്രശ്നമില്ല. ജനങ്ങൾ തങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തയാൾക്ക് സംസാരിക്കാൻ പിന്നണിയിൽ സഹായം ആവശ്യമാണെന്നാണോ! അങ്ങനെയെങ്കിൽ അമ്പലപ്പുഴയിലെ മെമ്പർക്ക് നിയമസഭയിൽ രണ്ട് സീറ്റ് അനുവദിക്കേണ്ടി വരുമല്ലോ. മുഖ്യമന്ത്രി കസേര മാറ്റി ബെഞ്ചാക്കാൻ യുഡിഎഫ് ആലോചിക്കുന്ന സാഹചര്യത്തിൽ എംഎൽഎമാരും സീറ്റിന്റെ വലുപ്പം കൂടി സഹായത്തിന് അടുത്ത് ആളെ ഇരുത്തുന്നത് ഏതായാലും പ്രശ്നമാകാൻ ഇടയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News