കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു? വാർത്തകളോട് പ്രതികരിച്ച് സുരേഷ് കുമാർ

നടി കീർത്തി സുരേഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായതിനെ തുടർന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജി സുരേഷ് കുമാർ. ഈ വാർത്തകൾ തെറ്റാണെന്ന് കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ ആദ്യം പ്രചരിച്ച വാർത്തകൾ ഇപ്പോൾ ദേശീയ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ വാർത്തയിൽ യാതൊരു സത്യവുമില്ലെന്നും ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

ALSO READ: “ദേഷ്യം ഉള്ളവര്‍ക്ക് ആഘോഷിക്കാന്‍ അവസരം”: പീഡന പരാതിയില്‍ പ്രതികരിച്ച് മല്ലു ട്രാവലര്‍

‘ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ല’, ജി സുരേഷ് കുമാര്‍ വ്യക്തമാക്കി.

ALSO READ: തൊഴിലില്ലായ്മയുടെ കണക്കുകൾ പുറത്തുവിടുന്നില്ല; ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ നീക്കം; ഡോ.പരകാല പ്രഭാകർ

അതേസമയം, ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം വൈകാതെയുണ്ടാകുമെന്നും ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാല്‍ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് അപ്പോൾ കീർത്തി പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News