ജി 20 ഉച്ചകോടി അവസാനിച്ചു; കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസം ഇനിയെന്ന്?

ജി 20 ഉച്ചകോടി അവസാനിച്ചെങ്കിലും അതിനായി കുടിയൊഴിക്കപ്പെട്ടവരുടെ പുനരധിവാസം ഇനിയെന്ന് എന്ന ചോദ്യം ബാക്കിയാവുകയാണ്. ലോകനേതാക്കള്‍ കാണാതിരിക്കാന്‍ മറച്ച ഗ്രീന്‍ ഷീറ്റുകളും മതിലുകളും ഇതുവരെയും പൊളിച്ചുനീക്കിയിട്ടില്ല. പ്രഗതി മൈതാന് സമീപം ഇടിച്ചുനിരത്തിയ കുടിലുകള്‍ക്ക് പകരം സര്‍ക്കാര്‍ പുനരധിവാസം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ജി 20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കളുടെ കണ്ണില്‍പ്പെടാതെ മറച്ചുവച്ചതാണ് ദില്ലിയിലെ ഈ ചേരികള്‍. അഞ്ച് ലക്ഷത്തോളം പേരെയാണ് കുടിയൊഴിപ്പിച്ചത്. മുപ്പതോളം ചേരികള്‍ ഇടിച്ചുനിരത്തി. പ്രഗതി മൈതാനിലെ കുടിലുകള്‍ പൊളിച്ചുനീക്കി. പുതിയ സൗന്ദര്യവത്കണം ആസ്വദിച്ച് ലോക നേതാക്കള്‍ കടന്നുപോകുമ്പോള്‍ മരത്തണലിലും അതിര്‍ത്തികളിലും അഭയം തേടുകയായിരുന്നു ഇവര്‍. എല്ലാം നഷ്ടപ്പെട്ട് പാതയോരങ്ങളില്‍ ജീവിതം തളളിനീക്കുന്ന ഇവര്‍ക്ക് സ്വന്തമായി വീടെന്നതാണ് സ്വപ്‌നം.

also read; പരാതിയും അതൃപ്തിയുമുണ്ട്, ഹൈക്കമാന്‍ഡ് അവഗണിച്ചു: കെ മുരളീധരന്‍

ലോകനേതാക്കള്‍ മടങ്ങി. ഇനി ഈ പാവങ്ങള്‍ക്ക് വേണ്ടത് പുനരധിവാസമാണ്. എന്നാല്‍ കുടിയിറക്കപ്പെട്ടവരെ മോദി സര്‍ക്കാര്‍ ഇതുവരെയും തിരിഞ്ഞുനോക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

also read; പെട്രോൾ പമ്പ്‌ ജീവനക്കാർക്കും ഉടമക്കും നേരെ ആൾക്കൂട്ടത്തിന്റെ മർദ്ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News