ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾക്ക് ഇന്ന് തുടക്കം

ഐഎസ്ആർഒയുടെ സ്വപ്നപദ്ധതി ഗഗൻയാന്റെ വിക്ഷേപണ പരീക്ഷണങ്ങൾ ഇന്ന് ആരംഭിക്കും. രാവിലെ എട്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ നിർണായകമാണ് ഇന്നത്തെ പരീക്ഷണം.ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിക്കുക.നി‍ർണ്ണായക പരീക്ഷണ ദൗത്യത്തിന് സജ്ജമെന്ന് ഐഎസ്ആർഒ അറിയിച്ചു.

ALSO READ:വിഴിഞ്ഞത്ത് എത്തിയ കപ്പലിൽ നിന്നും രണ്ടാമത്തെ ക്രെയിൻ ഇന്ന് ഇറക്കും
മനുഷ്യരെ 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് താഴെ ഇറക്കുകയാണ് ​ഗ​ഗൻയാന്റെ ദൗത്യം. 8 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷണത്തിന് ശേഷം, ക്രൂ മൊഡ്യൂൾ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിക്കും. 17 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് മൊഡ്യൂൾ വേർപെട്ട് കടലിലേയ്ക്ക് സുരക്ഷിതമായി ഇറക്കുക. ശ്രീഹരിക്കോട്ടയിൽ പത്ത് കിലോമീറ്റർ അകലെ നങ്കൂരമിട്ടിട്ടുള്ള നേവിയുടെ കപ്പലിലാണ് ക്രൂ മൊഡ്യൂൾ ഇറങ്ങുക.

ALSO READ:ഹസ്‌കീസിന്റെ ബെല്‍റ്റ് തിരികെ യജമാനനെ ഏല്‍പ്പിക്കുന്ന ബോര്‍ഡര്‍ കോളീസ്; വീഡിയോ വൈറല്‍

ആളില്ലാ ഗഗൻയാൻ പരീക്ഷണം അടുത്ത വർഷം നടക്കും. അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാൻ ആണ് ഐഎസ്ആ‍ർഒ ഒരുങ്ങുന്നത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ ഇത്തരത്തിൽ തുടർ പരീക്ഷണങ്ങൾ നടത്തും. അതിനു ശേഷം, മനുഷ്യരില്ലാതെ ഒരു പര്യവേഷണം കൂടി നടത്തിയ ശേഷമാകും പ്രധാന ഗഗയാൻ ദൗത്യം നടത്തുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News