കോച്ചിങ് ക്ലാസുകളില്ല, നടത്തിയത് സെല്‍ഫ് സ്റ്റഡി; അഭിമാനമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയംകാരി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മലയാളിയായ ഗഹാന നവ്യ ജെയിംസ്. ഇപ്പോഴിതാ തന്റെ പഠിത്തത്തിന്റെ ദിനചര്യയെ കുറിച്ച് പറയുകയാണ് ഗഹാന. താന്‍ കോച്ചിങ് ക്ലാസുകള്‍ തേടിയിരുന്നില്ലെന്നും സെല്‍ഫ് സ്റ്റഡിയിലൂടെയാണ് പഠിച്ചതെന്നും ഗഹാനാ മാധ്യമങ്ങളോട് പറഞ്ഞു.

ചെറുപ്പം മുതല്‍ തന്നെ പത്രം വായിക്കാന്‍ ഇഷ്ടമായിരുന്നു. ഇന്റര്‍നെറ്റും ഉപയോഗിക്കും. കോച്ചിങ് തേടിയിട്ടില്ല. കോട്ടയം പാലാ സ്വദേശിയായ ഗഹാനാ രണ്ടാമത്തെ ശ്രമത്തിലാണ് മികച്ച നേട്ടം കൈവരിച്ചത്. സെല്‍ഫ് സ്റ്റഡിയായിരുന്നു നടത്തിയിരുന്നതെന്നും ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗഹാന പറഞ്ഞു.

കുടുംബത്തിന്റെ പിന്തുണയും ഡിഗ്രിക്ക് പഠിക്കുന്ന അനിയന്റെ പിന്തുണയും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ സഹോദരന്‍ ഫോറിന്‍ ജപ്പാനിലാണ്. ജപ്പാനില്‍ അദ്ദേഹം ഇന്ത്യന്‍ അംബാസഡര്‍ ആണ്. അങ്കിള്‍ തനിക്ക് നല്ല പിന്തുണ നല്‍കി. ലോകകാര്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ പ്രചോദനമായതു. അങ്കിളാണെന്ന് ഗഹാന പറഞ്ഞു.

പഠിക്കാന്‍ ഫിക്സഡ് ടൈംടേബിള്‍ ഉണ്ടായിരുന്നില്ല. പത്രം വായിക്കും. ലോകത്ത് നടക്കുന്നതിന് കുറിച്ച് ഒരു അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഗഹാന വ്യക്തമാക്കി. പാലായിലാണ് ഗഹാന പഠിച്ചത്. പാലായിലെ അല്‍ഫോണ്‍സ് കോളജില്‍ നിന്നാണ് ബിരുദമെടുത്തതെന്നും ഹഗാന പറഞ്ഞു.

പാലായിലെ സെന്റ് തോമസ് കോളജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും യൂണിവേഴ്സിറ്റി റാങ്ക് ഉണ്ടായിരുന്നു. നിലവില്‍ എംജി സര്‍വകലാശാല ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിഎച്ച്ഡി ചെയ്യുന്നുവെന്നും ഗഹാനാ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News