കൈക്കൂലി കേസ്; ഗെയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറസ്റ്റില്‍

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെബി സിംഗിനെ കൈക്കൂലി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്.

also read- കഴക്കൂട്ടം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

ഗെയില്‍ പദ്ധതിയുടെ കരാറുകള്‍ക്കായി കെബി സിംഗ് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ദില്ലി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. കേസില്‍ കെബി സിങ്ങിനെക്കൂടാതെ നാലുപേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു.

also read- മദ്യപാനത്തെ തുടർന്ന് സംഘർഷം; ഒരാൾ മരിച്ചു

പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്ന കമ്പനിയാണ് ഗെയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here