
ഗാലെ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ അവസാന രണ്ട് സെഷനുകള്‍ മഴയില്‍ മുങ്ങി. ഇതോടെ മൂന്നാം ദിനം നേരത്തേ സ്റ്റമ്പ് എടുത്തു. നാളെയും മഴ തുടര്‍ന്നാല്‍ സമനില എന്ന നേരിയ പ്രതീക്ഷ ശ്രീലങ്കക്കുണ്ട്. അതേസമയം, ആതിഥേയരെ എറിഞ്ഞിടാനാകുമെന്ന പ്രതീക്ഷയിലാണ് കങ്കാരുക്കള്‍. സ്കോര്‍- ശ്രീലങ്ക 5 വിക്കറ്റിന് 136, ഓസ്‌ട്രേലിയ 6 വിക്കറ്റിന് 654 ഡിക്ലയേര്‍ഡ്.
നല്ല സൂര്യപ്രകാശത്തോടെയാണ് ദിവസം ആരംഭിച്ചത്. 27 ഓവറുകള്‍ എറിയാൻ സാധിച്ചു. എന്നാല്‍ ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് പെട്ടെന്ന് മഴ പെയ്യുകയായിരുന്നു. ശേഷിക്കുന്ന സമയം മത്സരം നടന്നില്ല. ഒടുവില്‍ ഷെഡ്യൂളിന് രണ്ട് മണിക്കൂര്‍ മുമ്പ് സ്റ്റമ്പ് എടുക്കുകയായിരുന്നു. ദിനേശ് ചാണ്ഡിമല്‍ 63 റണ്‍സുമായി പുറത്താകാതെയുണ്ട്. കുശാല്‍ മെന്‍ഡിസ് 10 റണ്‍സുമായി ഒപ്പമുണ്ട്. ചാണ്ഡിമല്‍ കരുത്തോടെ നിന്നാല്‍ ലങ്കക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
Read Also: U-19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍; സെമിയില്‍ തകര്‍ത്തത് ഇംഗ്ലണ്ടിനെ
മത്സരത്തിന്റെ ആദ്യ ഏഴ് സെഷനുകളിലും ഓസീസ് ആണ് ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍, ആദ്യ ടെസ്റ്റില്‍ വിജയം നേടാനാകുമോയെന്നത് ഇപ്പോള്‍ തീര്‍ത്ത് പറയാനാകില്ല. ശനിയാഴ്ചയും പ്രദേശത്ത് മഴ സാധ്യതയുണ്ട്. എന്നാല്‍, അഞ്ചാം ദിവസം തെളിഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ഗാലെ ടെസ്റ്റ് ആവേശം ജനിപ്പിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here