
ഗാലെ ടെസ്റ്റിലെ ആദ്യദിനം ബംഗ്ലാദേശ് ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം മത്സരം അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 292 റണ്‍സ് ആണ് ബംഗ്ലാദേശ് എടുത്തത്. 45 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് കൂട്ടത്തകര്‍ച്ചയെ തുറിച്ചുനോക്കിയ ബംഗ്ലാ കടുവകള്‍ക്ക് ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോയുടെയും മുഷ്ഫിഖുറഹിമിന്റെയും കരുത്തുറ്റ ഇന്നിങ്‌സിലാണ് പുതുജീവന്‍ വെച്ചത്.
ഇരുവരും സെഞ്ചുറി നേടി. ഷാന്റോ 260 ബോളില്‍ നിന്ന് 136 റണ്‍സും മുഷ്ഫിഖ് 186 ബോളില്‍ നിന്ന് 105 റണ്‍സും നേടി. ഓപ്പണര്‍മാരായ ഷദ്മാന്‍ ഇസ്ലാം 14 റണ്‍സെടുത്തപ്പോള്‍ അനാമുല്‍ ഇസ്ലാം സംപൂജ്യനായി. വണ്‍ ഡൗണ്‍ ഇറങ്ങിയ മൊമിനുല്‍ ഹഖ് 29 റണ്‍സെടുത്ത് പുറത്തായി.
തരിന്ദു രത്‌നായകെ ഇരട്ട വിക്കറ്റ് നേടി. അസിത ഫെര്‍ണാണ്ടോക്കാണ് ഒരു വിക്കറ്റ്. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് അനുകൂലമാണ് പിച്ച്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here