ഗുജറാത്തില്‍ പാലം തകര്‍ന്നു; ഒൻപത് മരണം

gujarat-bridge-collapse

ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം. ഒൻപത് പേര്‍ക്ക് ദാരുണാന്ത്യം. ആറ് വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. നാല് പതിറ്റാണ്ടു പഴക്കമുള്ള പാലത്തിന്റെ ശോചനീയാവസ്ഥയില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

മഹിസാഗര്‍ നദിക്കു കുറുകെ നാല് പതിറ്റാണ്ടു പഴക്കമുള്ള ഗാംഭീര പാലമാണ് നദിയിലേക്ക് തകര്‍ന്നുവീണത്. നദിയിൽ വീണ ആറ് പേരെ രക്ഷപ്പെടുത്തി. ഗുജറാത്തിലെ വഡോദര- ആനന്ദ് എന്നീ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണ് കാലപ്പഴക്കം ചെന്ന് നദിയിലേക്ക് പതിച്ചത്. രണ്ട് തൂണുകള്‍ക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് പൂര്‍ണമായും തകര്‍ന്നതാണ് അപകടത്തിനു ആക്കം കൂട്ടിയത്.

Read Also: സര്‍ക്കാര്‍ ജോലിയില്‍ 35 ശതമാനം സംവരണം; നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാറില്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവെച്ച് പുതിയ തന്ത്രവുമായി നിതീഷ് കുമാര്‍

രണ്ട് ട്രക്കുകളും കാറുകളും ഉള്‍പ്പെടെ ആറ് വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്. നദിയിലെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. അപകട സാധ്യത മുന്‍നിര്‍ത്തി മേഖലയില്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു. അതേസമയം, പാലത്തിന്റെ ശോചനീയാവസ്ഥയില്‍ പലതവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന പ്രദേശവാസികള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News