ഗാന്ധി വധവും, മുഗൾ രാജ വംശവും നെഹ്രുവുമൊക്കെ കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഉണ്ടാകും: മുഖ്യമന്ത്രി

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കുമെന്ന് മുഖ്യമന്തി പിണറായി വിജയൻ. പൊതുവിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയത് കൊവിഡ് കാലത്ത് വിദ്യാഭ്യാസം മുങ്ങാതിരിക്കാൻ സഹായിച്ചു. പത്ത് ലക്ഷം വിദ്യാർത്ഥികളാണ് പുതിയതായി സ്കൂളുകളിലേക്ക് ചേർന്നത്. ഇത് മാറ്റമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാറിൻ്റെ രണ്ടാം വാർഷികാഘോഷം കൊല്ലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്ത് കുട്ടികൾ പോകുന്നത് തടയാൻ നിലവാരമുള്ള കോഴ്സുകൾ ആരംഭിക്കും. വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ പോലും അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങളിൽ മഹാത്മാഗാന്ധിയുടെ വധത്തെ കുറിച്ച് ശബ്ദിക്കരുതെന്നാണ് കേന്ദ്ര സർക്കാർ ഇണ്ടാസ്. മുഗൾ രാജവംശത്തെ കുറിച്ച് മിണ്ടരുത് ജവഹർലാൽ നെഹ്രുവിനെ കുറിച്ച് മിണ്ടരുത് എന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. എന്നാൽ കേരളത്തിലെ ഇതെല്ലാം പാഠപുസ്തകങ്ങളിൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ പരാജയത്തിലും പ്രതികരിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിൻറെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെക്കെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ബിജെപി ഇല്ല എന്ന വിജയം കരസ്ഥമാക്കിയ ദിവസമാണ് ഇന്ന്. കർണ്ണാടകയിലെ ജനങ്ങൾ ബിജെപിക്ക് തക്കതായ മറുപടി നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ദിവസം കർണാടകയിൽ ക്യാമ്പ് ചെയ്തു. അര ഡസൻ റോഡ് ഷോകൾ നടത്തി.കർണാടക എത്രമാത്രം പ്രാധാന്യത്തോടെയാണ് ബിജെപി കണ്ടത് അതുപോലെ തന്നെ ജനങ്ങളും കണ്ടു. ജനങ്ങൾ സഹികെട്ട് നൽകിയ വിധിയാണിത്. ഗവൺമെന്റിന് എതിരായ വിധി എഴുത്താണ് കർണാടകയിലേക്ക് എന്നും മുഖ്യമന്ത്രി പറഞ്ഞു.കോൺഗ്രസ് ഈ വിജയത്തിൽ നിന്നും ഇനിയെങ്കിലും പാഠം ഉൾക്കൊള്ളണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തെ ഓർത്ത് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല.പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്.ആ ദുരനുഭവം ആവർത്തിക്കാതിരിക്കാൻ ഉള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here