സെല്‍ഫിയെടുക്കുന്ന ഗാന്ധിജിയും മദര്‍ തെരേസയും ചെഗുവേരയും

അന്താരാഷ്ട്ര തലത്തില്‍ വാര്‍ത്തയായി മലയാളിയുടെ ‘സെല്‍ഫി സീരീസ്’.ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ചിത്രകാരന്‍ ജ്യോ ജോണ്‍ മുള്ളൂര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാവുന്നത്. മൊബൈല്‍ ഫോണും സെല്‍ഫിയുമില്ലാത്ത കാലത്ത് ജീവിച്ചിരുന്ന പ്രമുഖര്‍ സെല്‍ഫിയെടുക്കുകയാണെങ്കില്‍ എങ്ങനെയുണ്ടാകും എന്ന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുകയാണ് ജ്യോ ജോണ്‍.

‘സെല്‍ഫി’ സീരീസില്‍ മഹാത്മ ഗാന്ധിയും നേതാജി സുഭാഷ് ചന്ദ്ര ബോസും, ജവഹര്‍ലാല്‍ നെഹ്രുവും, കാള്‍ മാര്‍ക്‌സും, ഡോ. ബി.ആര്‍ അംബേദ്കറും മദര്‍ തെരേസയും ഏണസ്റ്റോ ചെഗുവേരയും ജോസഫ് സ്റ്റാലിനും അബ്രഹാം ലിങ്കണും ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും മുഹമ്മദലി ജിന്നയുമെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

‘എന്റെ പഴയ ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുത്തപ്പോള്‍ പണ്ടുകാലത്തെ സുഹൃത്തുക്കള്‍ എനിക്ക് അയച്ച സെല്‍ഫികളുടെ ഒരു ശേഖരം കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ജ്യോ പങ്കുവെച്ചിരിക്കുന്നത്.

ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളാണ് പുതിയ സാങ്കേതിക വിദ്യയില്‍ ചിത്രകാരന്‍ സൃഷ്ടിച്ചിരിക്കുന്നത്. ‘മിഡ് ജേണി’ എന്ന എ.ഐ സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയാറാക്കിയത്. ചിത്രങ്ങള്‍ റീപെയ്ന്റ് ചെയ്യാന്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ചു. ജ്യോയുടെ ചിത്രങ്ങള്‍ ഇതിനോടകം ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News