ബാലറ്റിൽ ​ഗണേഷ്കുമാറിന്റെ ക്രമനമ്പർ തെറ്റിച്ച് നൽകി മനോരമ

ബാലറ്റിൽ എൽഡിഎഫ് സ്ഥാനാ‍ർത്ഥി കെ ബി ​ഗണേഷ് കുമാറിന്റെ ക്രമനമ്പ‍ർ തെറ്റിച്ച് നൽകി മനോരമ ദിനപത്രം. ബാലറ്റിൽ നാലാമതായുള്ള ​ഗണേഷ് കുമാറിന്റെ പേര് അഞ്ചാമതായാണ് മനോരമ ദിനപത്രം നൽകിയിരിക്കുന്നത്.

ബാലറ്റിൽ ആറാം സ്ഥാനത്തുള്ളത് യുഡിഎഫ് നിർത്തിയ ​ഗണേഷ് കുമാറിന്റെ അപരനാണ്, ഇതോടെ കോൺ​ഗ്രസിനെ സഹായിക്കാനുള്ള ശ്രമമാണ് മലയാള മനോരമ നടത്തിയതെന്ന് വ്യക്തമാണ്. ക്രമനമ്പ‍ർ തെറ്റിച്ച് നൽകുന്നതോടെ ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാവുമെന്നത് വ്യക്തമാണ്. ഇത്തരത്തിൽ യുഡിഎഫിനെ സഹായിക്കാൻ വേണ്ടി ശ്രമം നടത്തിയ മനോരമ ദിനപത്രത്തിന് എതിരെ പരാതി നൽകുമെന്ന് എൽഡിഎഫ് തെരഞ്ഞടുപ്പ് കമ്മിറ്റി അറിയിച്ചു.

പത്തനാപുരം മണ്ഡലത്തിലും കേരളത്തിൽ ആകെയും തരം​​ഗം സൃഷ്ടിച്ച കെ ബി ​ഗണേഷ് കുമാറിന്റെ വിജയസാധ്യത പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്. ഇതിന്റെ ഭാ​ഗം ആണ് കെ ബി ​ഗണേഷ് കുമാറിന്റെ അപരനനായി എൻ പി ​ഗണേഷ് കുമാർ എന്ന സ്ഥാനാ‍ർത്ഥിയെ നിർത്തിയത്.

എൽഡിഎഫിനുവേണ്ടി ഹാട്രിക്‌ വിജയംതേടിയാണ്‌ ഗണേഷ്‌കുമാർ രംഗത്തിറങ്ങുന്നത്‌. രാഷ്ട്രീയത്തിനപ്പുറം വോട്ടർമാരിലുള്ള വ്യക്തിപരമായ സ്വാധീനവും മന്ത്രിയെന്ന നിലയിൽ കെഎസ്‌ആർടിസിയിൽ നടപ്പാക്കിയ ഭരണപരിഷ്കാര നേട്ടങ്ങളും ആറാം അങ്കത്തിലും ഗണേഷ്‌കുമാറിന്‌ മുതൽകൂട്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News