‘നമ്മുടെ വീട്ടിൽ ഭിക്ഷയാചിക്കാൻ വന്നവരായി ജനങ്ങളെ കാണരുത്, സുതാര്യവും അഴിമതിരഹിതവും ആയിരിക്കണം തൊഴിൽ’; എം വി ഡി 14ാമത് ബാച്ച് പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

K B GANESH KUMAR

ജനങ്ങളുടെ സമയത്തിന് വളരെ വിലയുണ്ടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ജനങ്ങൾക്ക് സേവനം ചെയ്യാനാണ് ശമ്പളം വാങ്ങുന്നത്. നമ്മുടെ വീട്ടിൽ ഭിക്ഷയാചിക്കാൻ വന്നവരായി ജനങ്ങളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. എം വി ഡി 14ാമത് ബാച്ച് പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോലിയിൽ പ്രവേശിക്കുമ്പോൾ പല പ്രലോഭനങ്ങളും നിങ്ങൾക്ക് ഉണ്ടാകും. നിങ്ങൾ യുവാക്കളാണ് നിങ്ങൾ പഠിച്ചതും പരിശീലിച്ചതുമായ നല്ല പാഠങ്ങൾ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വയനാട് മാനിനെ വേട്ടയാടി കറിവെച്ചു; നാല് പേർ പിടിയിൽ

സ്ത്രീധനപീഡനത്തെത്തുടർന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയയെ കുറിച്ചും അദ്ദേഹം ഓർമിച്ചു. സ്ത്രീയെ വിലവച്ച് വാങ്ങുന്നവരായി നിങ്ങൾ മാറാൻ പാടില്ല. സ്ത്രീയുടെ ബഹുമാന്യത നിലനിർത്തിക്കൊണ്ട് സ്ത്രീധനം വാങ്ങില്ല എന്ന് പ്രതിജ്ഞ ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിൽ അസി. വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിന്റെ ഭാര്യയായിരുന്നു വിസ്മയ.

സുതാര്യവും അഴിമതിരഹിതവും ആയിരിക്കണം നിങ്ങളുടെ തൊഴിൽ. നിങ്ങൾ ഇപ്പോൾ ശുദ്ധജലമാണ്, അത് മലിനജലവുമായി കലങ്ങി പോകരുതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News