പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ വികസനത്തിന് തടയിടാൻ നഗരസഭ തന്നെ ശ്രമിക്കുന്നു: മന്ത്രി കെബി ഗണേഷ് കുമാർ

K B GANESH KUMAR

കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ വികസനത്തിന് തടയിടാനാണ് പാലക്കാട് നഗരസഭ ശ്രമിച്ചു കൊണ്ടിരിക്കുന്നത് മന്ത്രി കെ ബി ഗണേഷ് കുമാർ. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ വികസനം ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ മന്ത്രിക്ക് കരിങ്കൊടി കാണിച്ചിരുന്നു. കരിങ്കൊടി മന്ത്രിക്കെതിരെ അല്ല ബിജെപി ഭരിക്കുന്ന നഗരസഭക്കെതിരെയാണ് കാണിക്കേണ്ടത് എന്ന് സമരക്കാരോട് മന്ത്രി മറുപടി പറഞ്ഞു. കെഎസ്ആർടിസിയിലെ ശീതീകരിച്ച വിശ്രമ മുറിയുടെയും പുതിയ എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസിന്റെയും ഉദ്ഘാടനത്തിനാണ് പാലക്കാട് മന്ത്രി കെ ബി ഗണേഷ് കുമാർ എത്തിയത്.

ALSO READ; പ്രതിഷേധത്തിനിടെ ഷൈജ ആണ്ടവന്‍ എന്‍ ഐ ടി ഡീന്‍ ആയി ചുമതലയേറ്റു; കവാടം ഉപരോധിച്ച് എസ് എഫ് ഐ

ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് നേരെയാണ് ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കെഎസ്ആർടിസിയിലെ വികസന മുരടിപ്പിനെതിരെ മുദ്രാവാക്യം ഉയർത്തിയിരുന്നു ബിജെപിയുടെ കരിങ്കൊടി. തുടർന്ന് മന്ത്രി രൂക്ഷമായ മറുപടിയാണ് പ്രതിഷേധക്കാരോട് പറഞ്ഞത്. കെഎസ്ആർടിസിയുടെ വികസന മുരടിപ്പിന് കാരണം ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയാണെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News