കീടനാശിനി കുടിച്ച് ആശുപത്രിയിലായ എംഡിഎംകെ എംപി മരിച്ചു

കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഈറോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപി ഗണേഷമൂര്‍ത്തി അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ALSO READ:  വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച സംഭവം ചോദ്യം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസ് അക്രമികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു

76കാരനായ അദ്ദേഹം വെള്ളത്തില്‍ കീടനാശിനി കലക്കി കുടിക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് സംഭവം. മൂര്‍ത്തിക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും ഉണ്ടായതോടെയാണ് കുടുബം കീടനാശിനി കുടിച്ച കാര്യമറിയുന്നത്.

ALSO READ: സ്വവർഗവിവാഹം നിയമവിധേയമാക്കാനുള്ള ബിൽ പാസാക്കി തായ്‌ലൻഡ്‌

ഇതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ അദ്ദേഹത്തെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹത്തിന് സീറ്റ് നല്‍കാത്തതിലുള്ള വിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News